മോഷണം നടന്ന ക്ഷേത്രത്തിൽ പൊലിസ് പരിശോധന നടത്തുന്നു.
വടക്കഞ്ചേരി: കണ്ണമ്പ്ര പരുവാശേരി കൊളത്തോണി മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. തൂക്കുവിളക്കുകളും മണികളും മോഷണം പോയി. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് മോഷണവിവരമറിയുന്നത്.
ക്ഷേത്രത്തിന് ചുറ്റും തൂക്കിയിട്ടുള്ള മുപ്പതോളം തൂക്കുവിളക്കുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കൂടാതെ ക്ഷേത്രനടക്കൽ തൂക്കിയിട്ടിരുന്ന ഒരു വലിയ മണിയും രണ്ട് ചെറിയ മണികളും നഷ്ടപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരം തകർത്ത നിലയിലാണ്. രണ്ടു പൂട്ടുകളുള്ള ഭണ്ഡാരമായതിനാൽ ഉള്ളിലെ പൂട്ട് തകർക്കാൻ പറ്റാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ല.
വടക്കഞ്ചേരി എസ്ഐ ഷാജു കുറ്റിക്കാടന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : NattuVishesham DistrictNews