പ്രതികൾ
നെയ്യാറ്റിന്‍കര : കേരള - തമിഴ്നാട് സംസ്ഥാന അതിര്‍ത്തിപ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ രണ്ടംഗസംഘത്തെ പൊലിസ് അറസ്റ്റ് ചെയ്തു. അണ്ടുകോട് ചെന്പ്രവിള സ്വദേശി രഘു (48), പേയാട് സ്വദേശി ശിവപ്രസാദ് (45) എന്നി വരെയാണ് പളുകല്‍ പൊലിസ് പിടികൂടിയത്.
കഴിഞ്ഞ മൂന്നുമാസത്തിനകം അതിര്‍ത്തി പ്രദേശങ്ങളിലെ ആരാധനാലയങ്ങളില്‍ നടന്ന പത്തിലേറെ മോഷണ കേസുകള്‍ ഇവരുടെ അറസ്റ്റോടെ തെളിഞ്ഞതായി പൊലിസ് പറഞ്ഞു. പാറശാല, പളുകല്‍, കന്നുമാമൂട്, കാരക്കോണം മുതലായവിടങ്ങളിലെ ആരാധനാലയങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയിട്ടുള്ളത്. പളുകല്‍ പൊലിസിന്റെ രാത്രികാല പട്രോളിംഗിനിടെ ഇരുവരെയും സംശയാസ്പദ സാഹചര്യത്തിൽ കണ്ടതോടെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ പിടിയിലായത്.
മോഷണവസ്തുക്കള്‍ ബാലരാമപുരത്താണ് വിറ്റഴിച്ചിരുന്നതെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പളുകല്‍ എസ്ഐ വില്‍സന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : District News Nattuvishesham