മുക്കം: മുക്കത്ത് എസ്ഐയുടെ താമസ സ്ഥലത്ത് മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ.അരീക്കോട് പുത്തലം സ്വദേശി ഷാമിലിനെയാണ് അരീക്കോട് വച്ച് പോലീസ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി.
സംഭവത്തിൽ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. മുക്കം കാപ്പുമല വളവിലെ ബീവറേജസ് ഔട്ട് ലെറ്റിന് സമീപം എസ്ഐ ശ്രീരാഗ് താൽക്കാലികമായി വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് ഇക്കഴിഞ്ഞ ഏപ്രിൽ 24ന് പട്ടാപ്പകൽ മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അരീക്കോട് പുത്തൻ പീടിക സ്വദേശി മിയാസ് ബാബുവിനെ (19) അന്ന് തന്നെ പിടികൂടിയിരുന്നു.
എസ്ഐയുടെ താമസസ്ഥലത്ത് മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാനാവാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Tags : nattu vishesham Theft residence