x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 27, 2026 12:58 AM IST | Updated: September 27, 2026 12:58 AM IST

വേ​ണു​ഗാ​നൻ

മ​ഞ്ചേ​രി: മ​ഞ്ചേ​രി വാ​യ്പ്പാ​റ​പ്പ​ടി​യി​ലെ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം നെ​ച്ചി​ക്കു​ണ്ട് വേ​ണു​ഗാ​ന​നെ​യാ​ണ് (54) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26ന് ​വാ​യ്പ്പാ​റ​പ്പ​ടി​യി​ലെ അ​നി​ലി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണക്കേ​സി​ലാ​ണ് അ​റ​സ്റ്റ്. അ​നി​ൽ കു​ടും​ബ സ​മേ​തം മ​ഹാ​രാ​ഷ്‌ട്ര​യി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​നി​ലി​ന്‍റെ പി​താ​വി​ന് പെ​ൻ​ഷ​ൻ ല​ഭി​ച്ച 60,000 രൂ​പ ക​വ​ർ​ന്നു​വെ​ന്നാ​ണ് കേ​സ്. മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ കോ​ഴി​ക്കോ​ട് ജ​യി​ലി​ലാ​യി​രു​ന്ന വേ​ണു​ഗാ​ന​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. പി​ന്നീ​ട് മ​ഞ്ചേ​രി​യി​ലെ​ത്തി നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

രാ​ത്രി പു​റ​ത്തി​റ​ങ്ങി താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ നോ​ക്കി​വ​യ്ക്കും. പി​ന്നീ​ട് വീ​ട്ടി​ൽ ലൈ​റ്റു​ക​ൾ തെ​ളി​യു​ന്നി​ല്ലെ​ന്ന് ക​ണ്ടാ​ൽ വാ​തി​ലു​ക​ളും പൂ​ട്ടും ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

വാ​യ്പ്പാ​റ​പ്പ​ടി​യി​ൽ മോ​ഷ​ണം ന​ട​ത്തി ല​ഭി​ച്ച പ​ണ​വു​മാ​യി ഇ​യാ​ൾ ഗൂ​ഢ​ല്ലൂ​രി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലി​സ് മ​റ്റൊ​രു കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് വാ​യ്പ്പാ​റ​പ്പ​ടി​യി​ലെ കേ​സി​ന് തു​ന്പു​ണ്ടാ​യ​ത്. ഇ​തോ​ടെ മ​ഞ്ചേ​രി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​മാ​യി പൊ​ലി​സ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. നി​ല​വി​ൽ 16 മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ. മ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ദി​ലീ​പ്, എ​സ്ഐ സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up