ചണ്ഡാലഭിക്ഷുകി കാവ്യശില്‍പ്പം മന്ത്രി പി.സി. വിഷ്ണുനാഥ് അനാച്ഛാദനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരുവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ അരുവിപ്പുറത്ത് മഹാകവി കുമാരനാശാന്റെ പ്രശസ്തമായ ചണ്ഡാലഭിക്ഷുകി കാവ്യശില്പ്പത്തിന്റെ അനാച്ഛാദനം മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിച്ചു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംഭരാനനന്ദ അധ്യക്ഷനായിരുന്നു. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എംഎല്‍എ മാരായ സി.കെ. ഹരീന്ദ്രന്‍, എന്‍. ശക്തന്, എം.ആര്. ബൈജു, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ശ്രീനാരായണ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എം.എ. സിദ്ദീഖ്, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല, കവി ഡോ. ബിജു ബാലകൃഷ്ണന്, ശില്‍പ്പികളായ ഷമ്മികുമാര്‍ പൂവച്ചല്‍, ആർട്ടിസ്റ്റ് ശ്രീഹർഷന് എന്നിവര്‍ പങ്കെടുത്തു.
Tags : Chandalabhikshuki sculpture unveiled at Aruvippuram Chandalabhikshuki NattuVishesham DistrictNews