പോഷണ്‍ ഭി പഠായി ഭീ' ദ്വിദിന ശില്‍പ്പശാലയുടെ ഉദ്ഘാടനം
നെയ്യാറ്റിന്‍കര: അതിയന്നൂര്‍ ഐസിഡിഎസിലെ നാലു ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി "പോഷണ്‍ ഭി പഠായി ഭീ' ദ്വിദിന ശില്‍പ്പശാലയ്ക്ക് തുടക്കമായി. കരുംകുളം, കാഞ്ഞിരംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ നിന്നുള്ള 100 പ്രവര്‍ത്തകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൊവ്വര രാജന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശരത് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിക്കുട്ടന്, വസന്ത, പ്രിന്‍സി, വിദ്യ, അംബിക, സിഡിപിഒ സീമാ തന്പി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ഡോ. എം.യു. രഞ്ജിനി, ടി.സി. സന്ധ്യ, ഒ.എസ്. താര എന്നിവര്‍ പങ്കെടുത്തു.
Tags : Two-day workshop for Anganwadi workers begins Two-day workshop NattuVishesham DistrictNews