x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ന്ന​യ്ക്ക​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം

വെബ് ഡെസ്ക്
Published: August 6, 2026 01:11 AM IST | Updated: August 6, 2026 01:11 AM IST

തോ​ന്ന​യ്ക്ക​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ ഉ​ൽ​ഘാ​ട​നം ചെ​യ്യു​ന്നു.

ആ​റ്റി​ങ്ങ​ൽ: തോ​ന്ന​യ്ക്ക​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും, വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ സ്‌​മ​ര​ണ​ക്കാ​യി ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​ച​ന്ദ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ജ​യ​ച​ന്ദ്ര​ൻ, എം.​എ​സ്. ഉ​ദ​യ​കു​മാ​രി, തോ​ന്ന​ക്ക​ൽ റ​ഷീ​ദ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. അ​ജ​യ​കു​മാ​ർ, എം.​എം. യൂ​സ​ഫ്, സി.​എ​സ്. ദി​നേ​ശ്, എ​സ്.​എ​സ്. അ​ദ്രി​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സെ​ക്ര​ട്ട​റി എം. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തോ​ന്ന​ക്ക​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ന്ന​ക്ക​ൽ ര​വി സ്വാ​ഗ​ത​വും പി.​ മു​ര​ളീ​ധ​ര​ൻ നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Local News Thonnackal Public Library Diamond Jubilee

Recent News

Corehub Up