x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ ദേ​ശീ​യപാ​ത കൈയേ​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​രെ ഒ​ഴി​പ്പി​ച്ചു


Published: July 10, 2026 07:05 AM IST | Updated: July 10, 2026 07:05 AM IST

വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ കൊ​ല്ലം കോ​ര്‍​പറേ​ഷ​ന്‍റെ വ​ട​ക്കേ​വി​ള സോ​ണ​ല്‍ ഓ​ഫീ​സ് ഉ​പ​രോ​ധി​ ക്കു​ന്നു.

കൊ​ട്ടി​യം :പ​ഴ​യ ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ള്‍ കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​രെ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ എ​ത്തി​യ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഒ​ഴി​പ്പി​ച്ചു. ഒ​ഴി​പ്പി​ക്ക​ല്‍ ത​ട​യാ​ന്‍ എ​ത്തി​യ വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജീ​വ്, ത്യാ​ഗ​രാ​ജ​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ശേ​ഷ​മാ​ണ് ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ച​ത്.

ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ര്‍​പറേ​ഷ​ന്‍ വ​ട​ക്കേ​വി​ള സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി.

പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ല്‍ പ​ഴ​യാ​റ്റി​ന്‍ കു​ഴി​യി​ല്‍ റോ​ഡ് കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​രെ​യാ​ണ് കോ​ര്‍​പറേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഒ​ഴി​പ്പി​ച്ച​ത്. കഴിഞ്ഞ ദിവസം ഇ​വി​ടെ ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി കോ​ര്‍​പറേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​കെ പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​വു​മാ​യി എ​ത്തി​യാ​ണ് ‌ ഒ​ഴി​പ്പി​ച്ച​ത്.
കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മ​പ്ര​കാ​രം കോ​ര്‍​പറേ​ഷ​ന്‍ വെ​ന്‍​സിം​ഗ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ്ഥ​ല​മാ​ണ് പ​ഴ​യാ​റ്റി​ന്‍ കു​ഴി​യെ​ന്നും അ​തി​നാ​ല്‍ ഒ​ഴി​ഞ്ഞു പോ​കാ​ന്‍ പ​റ്റി​ല്ലെ​ന്നു​മാ​യി​രു​ന്നു ക​ച്ച​വ​ട​ക്കാ​രു​ടെ​യും യൂ​ണി​യ​ന്‍റെയും നി​ല​പാ​ട്.

യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​വ​രെ ഒ​ഴി​വാ​ക്കി ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ടി​കൂ​ടി​യ ശേ​ഷം വി​ട്ട​യ​ച്ച നേ​താ​ക്ക​ള്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ സം​ഘ​ടി​പ്പി​ച്ച് കോ​ര്‍​പറേ​ഷ​ന്‍റെ വ​ട​ക്കേ​വി​ള സോ​ണ​ല്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​ക​യും ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.

വ​ഴി​യോ​ര ക​ച്ച​വ​ട​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​സ​ജീ​വ്, സെ​ക്ര​ട്ട​റി ടി.​എ​ന്‍. ത്യാ​ഗ​രാ​ജ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ശ​ശി​ധ​ര​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഹ​ലീ​ല്‍, ഡി​വൈ​എ​ഫ്‌​ഐ പ​ള്ളി​മു​ക്ക് വി​ല്ലേ​ജ് സെ​ക്ര​ട്ട​റി എ. ​അ​ന​ന്തു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up