നെടുമ്പാശേരി: നെടുമ്പാശേരിയിൽ പ്രവർത്തിക്കുന്ന സ്പായിൽ നിന്നും ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ശല്യംചെയ്ത കേസിൽ മരട് അനീഷടക്കം മൂന്നു പേരെ നെടുമ്പാശേരി പോലീസ് പിടികൂടി.
അനീഷിനെ കൂടാതെ കൂട്ടാളികളായ പ്രേം, അജിത് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുന്നത്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.
കൃത്യമായി മാസപ്പടി നൽകിയില്ലെങ്കിൽ സ്പാ പൂട്ടിക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു. ശല്യം തുടർന്നതോടെ സ്പാ നടത്തിപ്പുകാരൻ പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കുശേഷം തൃശൂരിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
Tags : Marat Aneesh accomplices arrested arrested