x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ മ​ര്‍​ദിച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

വെബ്ഡെസ്ക്
Published: August 11, 2026 03:24 AM IST | Updated: August 11, 2026 03:24 AM IST

പ്രതീകാത്മക ചിത്രം

ക​ടു​ത്തു​രു​ത്തി: മോ​ഷ്ടി​ച്ചു ബൈ​ക്ക് വി​റ്റ​താ​യി പ​റ​യു​ന്ന ആ​ക്രി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ മ​ര്‍​ദിച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​ഴി​ഞ്ഞ​ദി​വ​സം മേ​ട്ടും​പാ​റ​യി​ല്‍നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്ക്മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ടാ​ണ് സം​ഭ​വം. ആ​പ്പാ​ഞ്ചി​റ പൂ​ഴി​ക്കോ​ല്‍ കൊ​ടു​തു​ള്ളി അ​ഖി​ല്‍ അ​ജി (25), പൂ​ഴി​ക്കോ​ല്‍ പ​റ​യ​രു​കു​ഴി ആ​ദി​ല്‍ റ​സാ​ഖ് (24), ആ​യാം​കു​ടി ആ​പ്പൂ​ഴ ആ​ദ​ര്‍​ശ് അ​യ്യ​പ്പ​ന്‍ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ര​വി​മം​ഗ​ലം മേ​ട്ടും​പാ​റ മ​റ്റ​ത്തി​ല്‍ ശ്രേ​യ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യ കേ​സു​മാ​യി ബ​ന്ധ​പ്പെട്ടാ​ണ് സം​ഭ​വം. ഈ ​കേ​സി​ല്‍ ര​ണ്ടു​പേ​രെ ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മേ​ട്ടും​പാ​റ​യി​ല്‍നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്ക് ആ​പ്പാ​ഞ്ചി​റ​യി​ലെ മാ​രി മു​ത്തു​വി​ന്‍റെ ക​ട​യി​ല്‍ വി​റ്റു​വെ​ന്നാ​ണ് പ്ര​തി​ക​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ പൊ​ലീ​സ് ചോ​ദി​ച്ച​പ്പോ​ള്‍ ത​ന്‍റെ ക​ട​യി​ല്‍ ബൈ​ക്ക് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു.

അ​ഖി​ല്‍ അ​ജി​യാ​ണ് ബൈ​ക്ക് വി​ല്‍​ക്കു​ന്ന​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെട്ട് മൂവ​രും ചേ​ര്‍​ന്ന് ബൈ​ക്കിന്‍റെ കാ​ര്യം ചോ​ദി​ക്കാ​ന്‍ ക​ട​യി​ലെ​ത്തു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍ ബീ​ഹാ​ര്‍ സ്വ​ദേ​ശി ഭ​ഗ​വാ​ന്‍ ലാ​ലി​നെ മ​ര്‍​ദി​ക്കു​ക​യുമായിരു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബൈ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും റി​മാ​ന്‍​ഡി​ലാ​ണ്.

ഇ​തി​നി​ടെ മാ​ഞ്ഞൂ​രി​ല്‍ വീ​ണ്ടും ബൈ​ക്ക് മോ​ഷ​ണം ന​ട​ന്നി​രു​ന്നു. കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം കൊ​ച്ചു​കു​ടി​യി​ല്‍ അ​നീ​ഷിന്‍റെ ​ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ വ​ച്ചി​രു​ന്ന ബൈ​ക്ക് നേ​രം വെ​ളു​ത്ത​പ്പോ​ള്‍ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​റാ​യ അ​നീ​ഷ് രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​നാ​യി ഇ​റങ്ങി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്.

ക​ടു​ത്തു​രു​ത്തി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഏ​താ​നും നാ​ളു​ക​ളാ​യി മാ​ഞ്ഞൂ​രി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up