കടാതി അമ്പലംപടിയില്‍ നിയന്ത്രണംവിട്ട പിക്ക്അപ് വാന്‍ റോഡില്‍ മറിഞ്ഞപ്പോള്‍.
മൂവാറ്റുപുഴ : കൊച്ചി - ധനുഷ്കോടി ദേശീയ പാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കടാതി അമ്പലംപടിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തു നിന്നും എറണാകുളത്തേക്ക് ശീതളപാനീയങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനും കോലഞ്ചേരിയില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ സമീപത്തെ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒമ്നി വാനിലും ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ കോലഞ്ചേരി റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മൂവാറ്റുപുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു.
Tags : Local News Nattuvishesham Ernakulam