x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയിൽ ര​ണ്ട് വാ​ഹ​ന​ാപ​ക​ട​ങ്ങ​ളി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു


Published: March 31, 2026 07:12 AM IST | Updated: March 31, 2026 07:12 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്ന് യു​വാ​ക്ക​ള്‍ മ​രി​ച്ചു. തോ​പ്പും​പ​ടി ചെ​മ്മീ​ന്‍​സ് ജം​ഗ്ഷ​നി​ല്‍ പു​ളി​ന്ത​റ വീ​ട്ടി​ല്‍ പി.​എ​ക്സ്. ജേ​ക്ക​ബി​ന്‍റെ മ​ക​ന്‍ കെ​ല്‍​വി​ന്‍ (24), ആ​ര്യ​കാ​ട് ന​ടു​വ​ത്ത് മു​റി റോ​ഡി​ല്‍ നി​ക​ര്‍​ത്തി​ല്‍ വീ​ട്ടി​ല്‍ ഷി​ബു​വി​ന്‍റെ മ​ക​ന്‍ എ​ന്‍.​എ​സ്. സൂ​ര​ജ് (25), പ​ള്ളു​രു​ത്തി സി.​കെ. ശ്രീ​ധ​ര​ന്‍ റോ​ഡി​ല്‍ തു​ണ്ടി​യി​ല്‍ അ​ന​ന്തു കൃ​ഷ്ണ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഫോ​ര്‍​ട്ടു​കൊ​ച്ചി ന​സ്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് കെ​ല്‍​വി​നും സൂ​ര​ജും മ​രി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. കെ​ല്‍​വി​ന്‍റെ ബൈ​ക്ക് സൂ​ര​ജാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ സൂ​ര​ജ് ത​ത്ക്ഷ​ണം മ​രി​ച്ചു. കെ​ല്‍​വി​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് മ​രി​ച്ച​ത്. സൂ​ര​ജ് ഡ​ല്‍​ഹി​യി​ല്‍ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

ഇ​ട​ക്കൊ​ച്ചി ക​ണ്ണ​ങ്ങാ​ട്ട് പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് പ​ള്ളു​രു​ത്തി സ്വ​ദേ​ശി അ​ന​ന്തു മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.

കെ​ല്‍​വി​ന്‍റെ​യും സൂ​ര​ജി​ന്‍റെ​യും മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും. കെ​ൽ​വി​ന്‍റെ അ​മ്മ സീ​ന കു​വൈ​റ്റി​ലാ​ണ്. സൂ​ര​ജി​ന്‍റെ പി​താ​വ് ഷി​ബു അ​ബു​ദാ​ബി​യി​ലും സ​ഹോ​ദ​രി ദേ​വി​ക കാ​ന​ഡ​യി​ലു​മാ​ണ്.

Tags : nattu vishesham Three youths die

Recent News

Corehub Up