x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 20, 2026 11:07 PM IST | Updated: August 20, 2026 11:07 PM IST

അക്ഷയ് സു​രേ​ഷ്, അ​ച്ചു ശ​ശി, ജി​ഷ്ണു സു​രേ​ന്ദ്ര​ൻ

തു​റ​വൂ​ർ: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളെ കു​ത്തി​യ​തോ​ട് പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള സ്വ​ദേ​ശി അക്ഷയ് സു​രേ​ഷ് (24), പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള കി​ഴ​ക്കാ​ട്ട് മോ​ഡി​യി​ൽ ശ​ശി പി.​വി. മ​ക​ൻ അ​ച്ചു ശ​ശി (20), പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള ക​ഴി ഉ​തു​ക​യി​ൽ ജി​ഷ്ണു സു​രേ​ന്ദ്ര​ൻ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് തു​റ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി മ​ഞ്ജു​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ത്തി​യ​തോ​ട് പോ​ലീ​സും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സേ​ന​യും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​റ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്‌​ഫോ​മി​ൽ ബാ​ഗി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് വി​ൽ​പ്പ​ന​യ്ക്കാ​യി കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു കി​ലോ ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കു​ത്തി​യ​തോ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up