അരുവിത്തുറ കോളജിലെ ഓണാഘോഷം
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജില്‍ വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഓണം ഘോഷയാത്രയും 12 അടി ഉയരമുള്ള ചലിക്കുന്ന ആനയും വടംവലി ഉള്‍പ്പടെയുള്ള വിവിധ മത്സരങ്ങളും പരിപാടികള്‍ ആകര്‍ഷകമാക്കി.
കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഓണസന്ദേശം നല്കി. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ രാജീവ് ജോസഫ്, ജോബിന് പി മാത്യു പി മാത്യു, സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ ഷീബ തോമസ്, സി എന്‍ സുമേഷ് , ഷിബു കല്ലറക്കല്‍ ,കോളജ് യൂണിയന് ചെയര്മാന് അല്‍ഫോന്‍സ് ബിനോയി, വൈസ് ചെയര്‍പേഴ്സണ്‍ ഷെല്ടോണ, ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ നേതൃത്വം നല്കി.മലയാളി മാരന് മത്സരത്തില്‍ അലന് തങ്കച്ചനും മലയാളി മങ്ക മത്സരത്തില്‍ റിച്ചു ബേബിയും തെഞ്ഞെടുക്കപ്പെട്ടു.
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ‘തിമൃതോം 2026’ എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു . ഇന്ന് അധ്യാപക അനധ്യാപക ജീവനക്കാരുടെ ഓണാഘോഷം നടക്കും .
Tags : campuses NattuVishasham DistrictNews