ഓണവിപണി സഹകരണ സൂപ്രണ്ട് പി. സജിമോൻ ഉദ്ഘാടനം ചെയ്യുന്നു.
ഓണവിപണി
ചേർത്തല: സർവീസ് സഹകരണ ബാങ്ക് 1688ന്റെ ഓണവിപണി സഹകരണ സൂപ്രണ്ട് പി. സജിമോൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രഡിഡന്റ് പി.എം. പ്രവീൺ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ കെ.ഐ. ഷിയാസ്, സെക്രട്ടറി സി.എം. സതീഷ് ബാബു, ജി. ദാസ്, ആര്. കവിത തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷം
ചേർത്തല: ചേന്നംപള്ളിപ്പുറം തെക്ക് എകെവിഎംഎസ് ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആര്. മനോജ് അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഇ.കെ. മോഹൻദാസ്, എം.പി. അജിത്ത്കുമാർ, പി. ചന്ദ്രൻ, ജയ രാധാകൃഷ്ണൻ, സുജാത പ്രസന്നൻ, എ.ജി. പ്രശോഭൻ, എ.ജി. അശോകൻ, ബിന്ദു വേണു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഓണസദ്യ, കലാപരിപാടികൾ എന്നിവ നടന്നു.
ഓണാഘോഷവും കുടുംബസംഗമവും
ചേർത്തല: ഓൾ ഇന്ത്യ എൽഐസി ഏജൻസി ഫെഡറേഷൻ ചേർത്തല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നഗരസഭാ ചെയർമാന് എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. ഉഷ അധ്യക്ഷത വഹിച്ചു. ചേർത്തല ബ്രാഞ്ച് ചീഫ് മാനേജർ ശ്രീകുമാർ, കെ.ടി. രാജീവ്, കെ.വി. ചന്ദ്രബാബു, ആർ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓണം വിപണന മേളയ്ക്കു തുടക്കം
അമ്പലപ്പുഴ: തെക്ക് ഗ്രാമ പഞ്ചായത്ത് സിഡിഎസ് കുടുംബ ശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണന മേളയ്ക്കു തുടക്കമായി. മേള മൂന്ന് ദിവസം നീണ്ടുനിൽക്കും. പച്ചക്കറി, വിവിധ തരം അച്ചാറുകൾ, ശർക്കര പുരട്ടി, അവലോസ് തുടങ്ങിയവ വിലക്കുറവിൽ ലഭ്യമാകും. പഞ്ചായത്ത് ഓഫീസിനു മുന്നിലാരംഭിച്ച മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത നിർവഹിച്ചു. അഗതി ആശ്രയ ഗുണഭോക്താക്കൾക്കുള്ള ഓണക്കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : welcome Onam NattuVishasham DistrictNews