ലേഡീസ് ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബീമാ അനസ് നിര്‍വഹിക്കുന്നു.
പൈങ്കുളം: സെന്റ് റീത്താസ് ഹൈസ്കൂളില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വമിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ലേഡീസ് ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബീമ അനസ് നിര്‍വഹിച്ചു.
മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേലിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ മൈക്കിള്‍, മുന്‍ ഹെഡ്മാസ്റ്റര് സോണി മാത്യു, പിടിഎ പ്രസിഡന്റ് ജോഷി മാത്യു, എംപിടിഎ പ്രസിഡന്റ് അനിമോള്‍ ജോസ്, സ്റ്റാഫ് സെക്രട്ടറി സിഗി മാത്യു എന്നിവര്‍ പ്രസംഗിച്ചു.