x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂഫാൻ: ഇ​തു​വ​രെ 10,070 പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 31, 2026 01:12 AM IST | Updated: October 31, 2026 01:12 AM IST

ഹ​രി​പ്പാ​ട്: ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​ൻ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന തൂ​ഫാ​ൻ 2.0 ത​ദ്ദേ​ശം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര, ത​ദേ​

ഹ​രി​പ്പാ​ട്: ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​ൻ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന തൂ​ഫാ​ൻ 2.0 ത​ദ്ദേ​ശം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര, ത​ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യും ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്താ​കെ ഇ​തു​വ​രെ 13,964 ല​ഹ​രി കേ​സു​ക​ളി​ലാ​യി 10,070 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി മ​ന്ത്രി അ​റി​യി​ച്ചു. 2584.35 ഗ്രാം ​എം​ഡി​എം​എ​യും 2515.30 കി​ലോ ക​ഞ്ചാ​വും പൊ​ലി​സും എ​ക്സൈ​സും ചേ​ർ​ന്ന് പി​ടി​ച്ചെ​ടു​ത്തു.

മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് 14,000 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം 38 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 157 ക്യാ​മ്പു​ക​ൾ ന​ട​ത്തി.

ല​ഹ​രി വ്യാ​പ​നം ത​ട​യാ​ൻ അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​നാ​യി 50 ല​ക്ഷം തൂ​ഫാ​ൻ വാ​രി​യ​ർ​മാ​രെ അ​ണി​നി​ര​ത്തി. ല​ഹ​രി​മു​ക്തി​ക്കാ​യി 48 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വൃ​ന്ദ എ​സ്. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എം.​ബി. അ​നി​ൽ​മി​ത്ര സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ തൂ​ഫാ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ പൊ​ലി​സ് സൂ​പ്ര​ണ്ട് ജെ.​കെ. വി​ഷ്ണു പ്ര​ദീ​പ് ഒ​പ്പു​ശേ​ഖ​ര​ണ​വും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ഷാ​ജ​ഹാ​ൻ ബാ​ഡ്ജ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മി​നി സാ​റാ​മ്മ, ഷി​ബു പ​ഞ്ച​വ​ടി, വി​ജ​യ​മ്മ പു​ന്നൂ​ർ​മ​ഠം, സ​ജീ​ഷ് പാ​ല​ത്തും​പാ​ട​ൻ, സി. ​രാ​ജ​ല​ക്ഷ്മി, പ്ലാ​നി​ംഗ് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​കാ​ന്ത് പി. ​കൃ​ഷ്ണ​ൻ, ടി​ഡി​ബി ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ ജ​യ​റാം പ​ര​മേ​ശ്വ​ര​ൻ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു ആ​ർ. നാ​യ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബി. ​ഷ​മീ​ർ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്നു ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ജ​ന​കീ​യ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. സി​ഐ ബി. ​വി​നോ​ദ് കു​മാ​ർ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

Tags :

Recent News

Corehub Up