x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ ര​ണ്ടാംഘ​ട്ട ബോ​ധ​വ​ത്കര​ണം

വെബ് ഡെസ്ക്
Published: September 29, 2026 01:52 AM IST | Updated: September 29, 2026 01:52 AM IST

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് തൂ​ഫാ​ൻ ര​ണ്ടാം​ഘ​ട്ട ബോ​ധ​വ​ത്ക​ര​ണം പ്ര​സി​ഡ​ന്‍റ് പി. ​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​മ​ങ്ക​രി: നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് തൂ​ഫാ​ൻ ര​ണ്ടാം​ഘ​ട്ട ബോ​ധ​വ​ത്ക്ക​ര​ണം പ്ര​സി​ഡ​ന്‍റ് പി. ​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി. നെ​ടു​മു​ടി പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ധി​മോ​ൻ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് എ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ലാ​ലി​ച്ച​ൻ വ​ഞ്ചി​ക്ക​ൽ, ഇ​ന്ദു​ഗോ​പ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​കെ. ചാ​ക്കോ, കെ. ​എ​സ് ശ്രീ​കാ​ന്ത്, ലേ​ഖ വി​നോ​ദ്, പ്ര​തി​ഭ ശാ​ലി​നി, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ ജോ​ബി, ആ​ശ​വ​ർ​ക്ക​ർ മി​നി, ഹ​രി​ത ക​ർ​മ​സേ​നാം​ഗം ശാ​ലി​നി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ൻ​വ​ർ റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​മ​ങ്ക​രി: സം​സ്ഥാ​ന അ​ഭ്യ​ന്ത​ര​വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ന് കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു.
പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് ധ​ന്യ വി​നോ​ദ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ഡി. ര​വി അ​ധ്യ​ക്ഷ​നാ​യി. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി സ്ഥി​ര അ​ധ്യ​ക്ഷ സി​ജി ബോ​ണി, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ കെ.പി .സു​കു, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ സ​ന്തോ​ഷ് പ​ട്ട​ണം, ജ​യ​പ്രി​യ, ന​ബീ​ഷ് കു​മാ​ർ, ദീ​പാ ശ​ക്തി, യോ​ഗി​ത, കെ. ​എ. പ്ര​മോ​ദ്, മ​നീ​ഷ്യ, പ​ഞ്ചാ​യ​ത്ത് സി. ​ഡി. എ​സ്. ചെ​യ​ർ​പേ​ഴ്സ​ൺ ജോ​ളി റോ​യ്, എ. ​ഡി. എ​സ്. അം​ഗ​ങ്ങ​ൾ സാ​ക്ഷ​ര​ത പ്രേ​ര​ക് നെ​വോ​സ് മ​രി​യ, സെ​ക്ര​ട്ട​റി ആ​ർ. എ​സ് അ​വി​നാ​ശ്, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രാ​മ​ങ്ക​രി: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദി ​നാ​ർ​ക്കോ ഹ​ണ്ട് ര​ണ്ടാം​ഘ​ട്ട ക്യാ​ന്പ​യി​ൻ പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക് തേ​വേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൾ വി​ൻ​സെ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​ങ്ക​രി എ​സ്. എ​ച്ച്.​ഒ. സെ​ബാ​സ്റ്റ്യ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത​മ്മ ആ​ന്‍റ​ണി, കു​ടും​ബ​ശ്രി ചെ​യ​ർ​പേ​ഴ്സ​ൺ, സൂ​ര്യ ജി​ജി​മോ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഭാ​മ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Tags : NattuVishesham DistrictNews

Recent News

Corehub Up