x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ ഐ​ക്യ​ദാ​ർ​ഢ്യ മാ​ര​ത്ത​ണും ജ​ന​കീ​യ റാ​ലി​യും ആ​വേ​ശ​മാ​യി

വെബ് ഡെസ്ക്
Published: July 27, 2026 11:53 PM IST | Updated: July 27, 2026 11:53 PM IST

്ര​ഫ. പി.ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്ലാ​ട്: ഉ​ള്ളൂ​ര്‍ - പ​പ്പാ​യ വി​ല്ലേ​ജ് ടൂ​റി​സം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രി​മു​ക്ത പ​രി​പാ​ടി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു പി​ന്തു​ണ പു​രു​ഷ - വ​നി​ത തൂ​ഫാ​ന്‍ ജാ​ഗ​ര​ണ്‍ മാ​ര​ത്ത​ണ്‍ ഓ​ട്ട​മ​ത്സ​ര​വും ജ​ന​കീ​യ ല​ഹ​രിവി​രു​ദ്ധ റാ​ലി​യും ന​ട​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം രാ​ജ്യ​സ​ഭാ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.ജെ. കു​ര്യ​ന്‍ പു​ല്ലാ​ട് ജം​ഗ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സി കി​ഴ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ മാ​ര​ത്ത​ണ്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സി​ഇ​ഒ റ​വ. സി​ജോ പ​ന്ത​പ്പ​ള്ളി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ബ്ലോ​ക്ക് മെം​ബ​ർ സി. ​കെ. ശ​ശി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ, അം​ഗ​ങ്ങ​ളാ​യ സി.എ​സ്. വി​ജ​യ​കു​മാ​ര്‍, എ. ​കെ. സോ​മ​ന്‍, ചീ​ഫ് പ്രോ​ഗ്രാം കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ജേ​ക്ക​ബ് ഇ​മ്മാ​നു​വ​ല്‍, സെ​ക്ര​ട്ട​റി ബി​ജു മ​ണി​യാ​റ്റ്, പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ലാ​ല​ന്‍ ജേ​ക്ക​ബ് മാ​രാ​മ​ണ്‍, അ​ജി ക​രിം​കു​റ്റി​ക്ക​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ല്‍, കോ​-ഓര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ സ​ന്തോ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഡോ ​അ​നീ​ഷ് തോ​മ​സ്, വി​നീ​ത് പു​ല്ലാ​ട്, എം ​ജ​യ​ദേ​വ്, റെ​നി രാ​ജ​ന്‍, ആ​ന്‍ മ​ണി​യാ​റ്റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലാ​ട് ജം​ഗ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പു​രു​ഷ മാ​ര​ത്ത​ണ്‍ മ​ത്സ​രം വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ര്‍ ആ​ന്‍ മ​ണി​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നീ​തു മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി ക​ണ്‍​സ​ള്‍​ട്ട​ന്റ് ഡോ. ​ഐ​റി​ന്‍ ക​രിം​കു​റ്റി​ക്ക​ല്‍ ക്ലാ​സ് എ​ടു​ത്തു.

കു​മ്പ​നാ​ട് ജം​ഗ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച വ​നി​ത​ക​ളു​ടെ മാ​ര​ത്ത​ണ്‍ ഓ​ട്ട​മ​ത്സ​ര​ത്തി​ന്‍റെ​യും ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ഈ​പ്പ​ന്‍ നി​ർ​വ​ഹി​ച്ചു. റോ​യി പ​ര​പ്പു​ഴ, തോ​മ​സ് ജേ​ക്ക​ബ്, റെ​നി സൂ​സ​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് എ​ച്ച്എ​സ്എ​സ്, പു​ല്ലാ​ട് എ​സ് വി​എ​ച്ച്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, കു​മ്പ​നാ​ട് ബ്ര​ദ​റ​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്‌​കൂ​ള്‍, ആ​ന​മ​ല എം​ടി​എ​ല്‍​പി സ്‌​കൂ​ള്‍, ഓ​ത​റ എ​എം​എം ഹൈ​സ്‌​കൂ​ള്‍,കു​മ്പ​നാ​ട് ആ​ബു​ല​ന്‍​സ് സ​ര്‍​വീ​സ്, ഇ​ര​വി​പേ​രൂ​ര്‍ ദി ​ഫി​റ്റ​ന്‍​സ് ക്രൂ ​ജിം ക്ല​ബ്, പ്രേം ​പാ​ര്‍​ക്ക് റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ക്ല​ബ്, തി​രു​വ​ല്ല തി​മോ​ത്തി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ജ്യു​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി, വ്യാ​പാ​രി​ക​ള്‍ വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി, ജി​ല്ലാ ആ​ബു​ല​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ള്‍, സ്‌​പോ​ര്‍​ട്‌​സ് ക്ല​ബു​ക​ള്‍, ഓ​ട്ടോ ടാ​ക്‌​സി യൂ​ണി​യ​നു​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മാ​ര​ത്തോ​ണ്‍ ഓ​ട്ട​മ​ത്സ​ര​വും ജ​ന​കീ​യ റാ​ലി​യും ന​ട​ത്തു​ന്ന​ത്.

Tags : Public Rally NattuVishasham DistrictNews

Recent News

Corehub Up