x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ ഐ​ക്യ​ദാ​ർ‌​ഢ്യ സ​ന്ദേ​ശ​യാ​ത്ര

വെബ് ഡെസ്ക്
Published: August 15, 2026 11:40 PM IST | Updated: August 15, 2026 11:40 PM IST

യു​ഡി​എ​ഫ് കു​ന്ന​ന്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ തൂ​ഫാ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ന്ദേ​ശ​യാ​ത്ര വി​നു ജോ​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല്ല​പ്പ​ള്ളി: രാ​സ​ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നുമെ​തി​രേ ക​ക്ഷി​രാ​ഷ്‌​ട്രീ​യം മ​റ​ന്ന് ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്ന് വിനു ജോ​ബ് എം​എ​ൽ​എ.
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ന്ന​ന്താ​നം മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി രാ​സ​ല​ഹ​രി​ക്കും ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രേ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ന്ദേ​ശ​യാ​ത്ര ആ​ഞ്ഞി​ലി​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ന്താ​നം ലാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​ജെ. റെ​ജി, സു​നി​ൽ കു​മാ​ർ ആ​ഞ്ഞി​ലി​ത്താ​നം, സു​രേ​ഷ് ബാ​ബു പാ​ലാ​ഴി, ധ​ന്യ​മോ​ൾ ലാ​ലി, മാ​ല​തി സു​രേ​ന്ദ്ര​ൻ, ഗ്രേ​സി മാ​ത്യു, അ​ല​ക്സ് മു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.

Tags : Nattuvishesham DistrictNews DeepikaNews Toofan

Recent News

Corehub Up