x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 1, 2026 01:20 AM IST | Updated: September 1, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

ക​രി​ങ്ക​ല്ല​ത്താ​ണി: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ർ​ത്തി എം​എ​സ്എ​ഫ് താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "ബി​എ തൂ​ഫാ​ൻ വാ​രി​യേ​ഴ്സ്’ സൗ​ഹൃ​ദ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ തൂ​ഫാ​ൻ സ്ട്രൈ​ക്കേ​ഴ്സ് എ​ഫ്സി ജേ​താ​ക്ക​ളാ​യി.

ആ​വേ​ശം നി​റ​ഞ്ഞ ഫൈ​ന​ലി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ തൂ​ഫാ​ൻ സ്പോ​ർ​ട്ടിം​ഗ് എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തൂ​ഫാ​ൻ സ്ട്രൈ​ക്കേ​ഴ്സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എ​ഫ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ൽ പ​റ​ന്പ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് എം​എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ഫീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ല​ൽ, പോ​സ്റ്റ​ർ പ്ര​കാ​ശ​നം എ​ന്നി​വ​യും ന​ട​ന്നു.

താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മു​സ്‌ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​റ​ത്ത്, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഉ​ബൈ​ദ് ആ​ക്കാ​ട​ൻ, മു​സ്ത​ഫ, നി​ഷാ​ദ് കു​റ്റി​പു​ളി, ഫാ​ത്താ​ഹ്, പ്ര​ബീ​ന ഹ​ബീ​ബ് അ​ൻ​സാ​ർ ഒ​ടു​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews football match

Recent News

Corehub Up