വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് ഇ. പ്രകാശ് സമരം ഉദ്ഘാടനം ചെയ്യുന്നു
എടപ്പാള്‍: എടപ്പാള്‍-തൃശൂര്‍ റോഡില്‍ മേല്‍പ്പാലത്തിന് താഴെ പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്റെ അനുമതിയോ ഇല്ലാതെ പീടികമുറി നിര്‍മിച്ച് കടകള്‍ നടത്താന്‍ ശ്രമിക്കുന്നതിനെതിരേ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത്.
അനുമതികളില്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇവിടെ കെഎസ്ഇബി പെര്‍മിറ്റില്ലാതെ കറന്റ് ഉപയോഗിച്ചാണ് രാത്രികാലങ്ങളില്‍ അനധികൃത നിര്‍മാണം നടത്തുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു.
പാര്‍ക്കിംഗ് സ്ഥലം കൈയേറിയാണ് നിര്‍മാണമെന്നാണ് ആരോപണം.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും തെരുവോരക്കച്ചവടക്കാരെയും അനധികൃത പാര്‍ക്കിംഗും ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. ഓണം അടുത്തിരിക്കെ കടുത്ത ഗതാഗതക്കുരുക്കിലൂടെ ദുരിതത്തിലായ ജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags : Nattuvishesham Local News Traders construction