ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗത കുരുക്ക്.
ശാസ്താംകോട്ട : ഓണത്തിരക്കേറിയതോടെ ഭരണിക്കാവ് ജംഗ്ഷനിലെ യാത്ര ദുരിതത്തിലായി. പലപ്പോഴും ഒരു മണിക്കൂര്‍വരെ ഗതാഗതക്കുരുക്കില്‍പെട്ടു കിടന്ന് യാത്രക്കാര്‍ വലയുകയാണ്. കൊല്ലം-തേനി, ഭരണിക്കാവ്-വണ്ടിപ്പെരിയാര്‍ ദേശീയപാതകള്‍ കടന്നുപോകുന്ന മേഖലയിലാണ് മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത്.
അനധികൃത പാര്‍ക്കിംഗ്, ബസുകള്‍ തോന്നിയപോലെ നിര്‍ത്തുന്നത് എന്നിവയാണ് ഗതാഗത കുരുക്കിന് പ്രധാനമായി ഇടയാക്കുന്നത്. റോഡ് വീതി കൂട്ടാതിരിക്കുകയും വാഹന തിരക്കേറുന്നതുമാണ് ഗതാഗത കുരുക്കിന് അടിസ്ഥാന കാരണം. വിവിധ വശങ്ങളിലേക്ക് വാഹനങ്ങളെ കടത്തിവിടുമ്പോള്‍ മറുവശത്ത് വാഹനങ്ങളുടെ നിര നീളുകയാണ്.
ഓണക്കാലമായതോടെ എല്ലാവരും സ്വകാര്യ വാഹനങ്ങളുമായി റോഡിലിറങ്ങുന്നതിനാല്‍ റോഡില്‍ വാഹനങ്ങളുടെ എണ്ണം സാധാരണത്തേതിനേക്കാള്‍ പത്തിരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.
പാര്‍ക്കിംഗാണ് നേരിടുന്ന വലിയ പ്രതിസന്ധി. എത്തിച്ചേരുന്നവര്‍ക്ക് പാര്‍ക്കിംഗിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടില്ല. വലിയ ജംഗ്ഷനുകളില്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ വേണമെന്ന കോടതി വിധി ഇതേവരെ പ്രദേശത്ത് നടപ്പാക്കിയിട്ടില്ല. എത്തിച്ചേരുന്നവര്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. ബസുകള്‍ നിയന്ത്രണം പാലിക്കാതെ തോന്നിയതുപോലെ നിര്‍ത്തുകയും യാത്രക്കാരെ കയറ്റിയിറക്കുകയുമാണ്. തിരക്കേറിയപതോടെ സിഗ്നല്‍ സമ്പ്രദായം നടപ്പാകാത്ത സ്ഥിതിയാണ്.
ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും ശാസ്താംകോട്ട പോലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. വാഹനനിയന്ത്രണം ഹോം ഗാര്‍ഡാണ് നിയന്ത്രിക്കുന്നത്. ഗതാഗത തടസം ഉണ്ടാക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിന് കഴിയാത്ത സ്ഥിതിയാണുള്ളത്. ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കണമെന്ന് നേരത്തേ സര്‍വകക്ഷിയോഗത്തില്‍ ധാരണ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് നിലച്ചുപോയി. ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുന്ന വാഹന യാത്രിക്കാര്‍ തമ്മില്‍ പലപ്പോഴും വാക്കേറ്റം പതിവാകുകയാണ്.