പ്രതീകാത്മക ചിത്രം
കോട്ടയം: പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കോട്ടയം സബ് ഡിവിഷനു കീഴിലുള്ള പാമ്പാടി റോഡ് സെക്ഷനിൽ ഓള്ഡ് കെകെ റോഡില് ടാറിംഗുമായി ബന്ധപ്പെട്ട ജോലികള് ആരംഭിക്കുന്നതിനാല് ഇതുവഴിയുള്ള ഗതാഗതം ഇന്നു മുതല് ടാറിംഗ് പൂര്ത്തിയാകുന്നതുവരെ പൂര്ണമായും നിരോധിച്ചതായി അസി.എക്സിക്യുട്ടീവ് എന്ജിനിയര് അറിയിച്ചു.
മണര്കാട് ബൈപാസ് റോഡിലൂടെ വരുന്ന വാഹനങ്ങള് (വണ്വേ) വലത്തേക്ക് തിരിഞ്ഞ് ഗവ. യുപി സ്കൂള് ജംഗ്ഷനില് എത്തി എന്എച്ച് 183ല് കൂടി പോകണം.