x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ൻ പ​ണ​യം വ​ച്ച് ത​ടി​പ്പാ​ല​ത്തി​ലൂ​ടെ യാ​ത്ര!


Published: June 4, 2026 06:44 AM IST | Updated: June 4, 2026 06:44 AM IST

അ​മ്പ​ല​പ്പു​ഴ: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ചെ​ല​വ​ഴി​ക്കു​മ്പോ​ൾ ജീ​വ​ൻ പ​ണ​യം വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത് ത​ടി​പ്പാ​ല​ത്തി​ലൂ​ടെ.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം കി​ഴ​ക്ക് മു​ക്ക​യി​ൽ ആ​റ്റു​തീ​ര​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പു​റം ലോ​ക​ത്തെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. അ​ഞ്ച്,10 വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​ക്ക​യി​ൽ ആ​റ്റു​തീ​ര​ത്തെ ത​ടി​പ്പാ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നാ​ട്ടു​കാ​ർ നി​ർ​മി​ച്ച​താ​ണ്.

യാ​ത്രാ ദു​രി​തം വ​ള​രെ​യേ​റെ​യു​ള്ള ഇ​വി​ടെ ന​ല്ല ഒ​രു പാ​ലം നി​ർ​മി​ക്കാ​ൻ ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും മാ​റിമാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്കോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​ത​ക​ർ​ന്ന​ടി​ഞ്ഞ പാ​ല​ത്തി​ലു​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് നാ​ട്ടു​കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ത​ടി​ക​ൾ ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.
ഇ​നി മ​ഴ ശ​ക്ത​മാ​യാ​ൽ ഏ​ത് നി​മി​ഷ​വും ഈ ​ത​ടി​ക​ൾ നി​ലം പ​തി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്ക്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും വ​ലി​യ ദു​രി​ത​ത്തി​ലാ​യി. ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വി​ട​വു​ള്ള​തി​നാ​ൽ പാ​ല​ത്തി​ൽനി​ന്ന് വെ​ള്ള​ത്തി​ലും ചി​ല​ർ വീ​ണി​ട്ടു​ണ്ട്.

കി​ട​പ്പു രോ​ഗി​ക​ളാ​യ​വ​രെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. സ​മീ​പ​ത്തെ വെ​ട്ടി​ക്ക​രി പാ​ട​ശേ​ഖ​ര​ത്തെ നെ​ൽ​ക്ക​ർ​ഷ​ക​രും വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. ഇ​വി​ടെ കൊ​യ്ത്ത് യ​ന്ത്ര​മെ​ത്തി​ക്കാ​ൻ ഇ​ര​ട്ടി​യി​ല​ധി​കം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കേ​ണ്ടിവ​രു​ന്ന​ത്. മു​ക്ക​യി​ൽനി​ന്ന് ആ​റ്റു​തീ​രം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റോ​ളം ചെ​റി​യ വ​ഴി​മാ​ത്ര​മാ​ണു​ള്ള​ത്.

നാ​ടെ​ങ്ങും റോ​ഡാ​യി​ട്ടും ഇ​വി​ടെ മാ​ത്രം ഇ​പ്പോ​ഴും ന​ട​വ​ഴി മാ​ത്ര​മാ​ണു​ള്ള​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ചെ​ളിനി​റ​ഞ്ഞ ബ​ണ്ടാ​ണ് യാ​ത്ര​യ്ക്കു​ള്ള ഏ​കാ​ശ്ര​യം. മ​ഴ​യാ​യാ​ൽ ബ​ണ്ടി​ലൂ​ടെ​യു​ള്ള യാ​ത്ര​യും ന​ട​ക്കി​ല്ല. ത​ങ്ങ​ളു​ടെ ഈ ​യാ​ത്രാ​ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കാ​ൻ ഇ​നി ഇ​ട​മി​ല്ല. ഇ​ത്ത​വ​ണ പു​തി​യ എം​എ​ൽ​എ​യും മ​ന്ത്രി​സ​ഭ​യു​മൊ​ക്കെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പു​തി​യ പാ​ലം വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags : nattu vishesham Travel across bridge with your life

Recent News

Corehub Up