x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ല​ക്കു​റി​ഞ്ഞി​യു​ടെ അ​ഴ​കും പ​ച്ച​പ്പും തേ​ടി സ​ഞ്ചാ​രി​ക​ള്‍

വെബ് ഡെസ്ക്
Published: September 26, 2026 11:28 PM IST | Updated: September 26, 2026 11:28 PM IST

മൂ​ന്നാ​ര്‍ ചൊ​ക്ര​മു​ടി​യി​ല്‍ പൂ​ത്തുനിൽക്കുന്ന നീ​ല​ക്കു​റി​ഞ്ഞി.

ഈ ​മാ​സം ഇ​ടു​ക്കി​യി​ല്‍ എ​ത്തി​യ​വർ ര​ണ്ടു ല​ക്ഷം

തൊ​ടു​പു​ഴ: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യ്ക്കി​ട​യി​ലും ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. മ​ഴ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് പ​ല​പ്പോ​ഴും ജി​ല്ല​യി​ലെ വി​നോ​ദസ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചി​ടു​ന്ന​ത് ടൂ​റി​സം രം​ഗ​ത്തി​നു തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ടു​ക്കി സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍.

ഇ​ത്ത​വ​ണ മൂ​ന്നാ​ര്‍ ചൊ​ക്ര​മു​ടി ഉ​ള്‍​പ്പടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. കേ​ര​ള​ത്തി​ലെ​ത്തി​യ ആ​ഭ്യ​ന്ത​ര വി​നോ​ദസ​ഞ്ചാ​രി​ക​ളി​ല്‍ 30,18,568 പേ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വ​രെ മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശി​ച്ച​താ​യാ​ണ് ക​ണ​ക്ക്. തേ​ക്ക​ടി​യി​ലെ​ത്തി​യ ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​യു​ണ്ട്. കേ​ര​ള​ത്തി​ലെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്‍ 79,736 പേ​ര്‍ അ​ന്താ​രാ​ഷ്‌​ട്ര ടൂ​റി​സം കേ​ന്ദ്ര​മാ​യ തേ​ക്ക​ടി സ​ന്ദ​ര്‍​ശി​ച്ചു.

മൂ​ന്നാ​ര്‍ ചൊ​ക്ര​മു​ടി​യി​ല്‍ ഉ​ള്‍​പ്പടെ നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തം വി​രി​ഞ്ഞ​തോ​ടെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് തു​ട​ങ്ങി​യ​ത്. ക​ന​ത്ത മ​ഴ​യു​ള്ള ദി​വ​സ​ങ്ങ​ള്‍ ഒ​ഴി​കെ വ​നം​വ​കു​പ്പ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 24 മു​ത​ലാ​ണ് ചൊ​ക്ര​മു​ടി​യി​ല്‍ നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ന്‍ സ​ന്ദ​ര്‍​ശ​ക​രെ പ്ര​വേ​ശി​പ്പി​ച്ചുതു​ട​ങ്ങി​യ​ത്. ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും 35,500 ഓ​ളം പേ​ര്‍ നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ന്‍ ചൊ​ക്ര​മു​ടി​യി​ലെ​ത്തി​യ​താ​യാ​ണ് ക​ണ​ക്ക്. ആ​യി​ര​ത്തോ​ളം പേ​ര്‍ ദി​വ​സേ​ന നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​നെ​ത്തു​ന്നു​ണ്ടെ​ന്ന് റേ​ഞ്ച് ഓ​ഫിസ​ര്‍ അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.

രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് പ്ര​വേ​ശ​നം. ചൊ​ക്ര​മു​ടി​ക്കു പു​റ​മേ മാ​ട്ടു​പ്പെ​ട്ടി, കൊ​ര​ണ്ട​ക്കാ​ട്, ക​ണ്ണി​മ​ല എ​ന്നീ മ​ല​നി​ര​ക​ളി​ലും ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തി​ട്ടു​ണ്ട്. ശ​രാ​ശ​രി 45 മു​ത​ല്‍ 60 ദി​വ​സം വ​രെ നീ​ല​ക്കു​റി​ഞ്ഞി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​കും.

ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടു​ന്ന രാ​ജ​മ​ല​യി​ല്‍ 2018ലാ​ണ് അ​വ​സാ​ന​മാ​യി നീ​ല​ക്കു​റി​ഞ്ഞി​ക​ള്‍ വ്യാ​പ​ക​മാ​യി പൂ​ത്ത​ത്. പ​ന്ത്ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം ഇ​നി 2030-ല്‍ ​ആ​ണ് ഇ​വി​ടെ നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ന്ദ​ര്‍​ശ​ക​രെ തെ​ക്കി​ന്‍റെ കാ​ശ്മീ​രെ​ന്ന​റി​യ​പ്പെ​ടു​ന്ന മൂ​ന്നാ​റി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​ത് ഇ​വി​ടത്തെ ത​ണു​ത്ത കാ​ലാ​വ​സ്ഥ​യും നീ​ല​ക്കു​റി​ഞ്ഞി​യും വ​ര​യാ​ടു​ക​ളു​മൊ​ക്കെ​യാ​ണ്

കാ​ലാ​വ​സ്ഥ അ​നുകൂ​ല​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഈ ​മാ​സം ര​ണ്ടു ല​ക്ഷ​ത്തോ​ളം വി​നോ​ദസ​ഞ്ചാ​രി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ഡി​ടി​പി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​നോ​ദസ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ര്‍​ശി​ച്ച​ത്.

ഈ ​മാ​സം ഒ​ന്നു മു​ത​ല്‍ 25 വ​രെ 1,97,403 വി​നോ​ദസ​ഞ്ചാ​രി​ക​ള്‍ ജി​ല്ല​യി​ലെ 10 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളും ആ​ദ്യ പ​രി​ഗ​ണ​ന ന​ല്‍​കി​യ​ത് വാ​ഗ​മ​ണ്ണി​നാ​ണ്. വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​ല്‍ 63,516 പേ​രും സാ​ഹ​സി​ക പാ​ര്‍​ക്കി​ല്‍ 36,026 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ 39,453 പേ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. രാ​മ​ക്ക​ല്‍​മേ​ട്- 15,188, പാ​ഞ്ചാ​ലി​മേ​ട്- 13,267, മാ​ട്ടു​പ്പെ​ട്ടി-3,843, അ​രു​വി​ക്കു​ഴി-2,088, ശ്രീ​നാ​രാ​യ​ണ​പു​രം-8,407, ഇ​ടു​ക്കി ഹി​ല്‍​വ്യു പാ​ര്‍​ക്ക് -8,488, ആ​മ​പ്പാ​റ-7,127 എ​ന്ന ക​ണ​ക്കി​ലാ​ണ് മ​റ്റ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​നോ​ദസ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യ​ത്.

ഒ​ട്ടേ​റെ പ്രാ​ദേ​ശി​ക വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ള്‍ ഇ​തി​നു പു​റ​മേ ജി​ല്ല​യി​ലു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും ഇ​വ​യു​ടെ വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണ്. മ​ല​ങ്ക​ര, കാ​ല്‍​വ​രി​മൗ​ണ്ട്, തൊ​മ്മ​ന്‍​കു​ത്ത്, ആ​ന​യാ​ടി​ക്കു​ത്ത്, അ​ഞ്ചു​രു​ളി, പ​രു​ന്തും​പാ​റ, കോ​ട്ട​പ്പാ​റ, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ ട​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​ക​ര്‍ കേ​ട്ട​റി​ഞ്ഞ് എ​ത്തു​ന്നു​ണ്ട്.

എ​ന്നാ​ല്‍ പ​ല​യി​ട​ത്തും വ​നം​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.
ഇ​തി​നു പു​റ​മേ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളു​മു​ണ്ട്. ഇ​തി​നി​ടെ പ്രാ​ദേ​ശി​ക ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കാ​ന്‍ ടൂ​റി​സം വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന പ​ഞ്ചാ​യ​ത്തു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ന്നോ​ട്ടു വ​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Neelakurinji.

Recent News

Corehub Up