x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള​താ​ക​ണം യ​ഥാ​ര്‍​ഥ വി​ക​സ​നം: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: September 23, 2026 01:32 AM IST | Updated: September 23, 2026 01:32 AM IST

‘സു​സ്ഥി​ര കൊ​ല്ലം' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍​വ​ഹി​ക്കു​ന്നു.

കൊ​ല്ലം: പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് യ​ഥാ​ര്‍​ത്ഥ വി​ക​സ​ന​മെ​ന്നും 'സു​സ്ഥി​ര കൊ​ല്ലം' പ​ദ്ധ​തി​യി​ല്‍ അ​താ​ണ് സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. കൊ​ല്ലം മ​ണ്ഡ​ല​ത്തി​ന്‍റെ സു​സ്ഥി​ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സ്ഥ​ലം എം​എ​ല്‍​എ​യും മ​ന്ത്രി​യു​മാ​യ ബി​ന്ദു കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സം​യോ​ജി​ത ജ​ന​കീ​യ വി​ക​സ​ന പ​ദ്ധ​തി ‘സു​സ്ഥി​ര കൊ​ല്ലം' ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും കൊ​ല്ലം ത​ണ്ണീ​ര്‍​ത്ത​ട അ​റ്റ്‌​ല​സ് പ്ര​കാ​ശ​ന​വും മ​ന്ത്രി ച​ട​ങ്ങി​ല്‍ നി​ര്‍​വ​ഹി​ച്ചു. ‘സു​സ്ഥി​ര കൊ​ല്ലം' വെ​റു​മൊ​രു പ​ദ്ധ​തി​യ​ല്ല. ഭാ​വി​യെ കു​റി​ച്ചു​ള്ള സ​മ​ഗ്ര വി​ക​സ​ന കാ​ഴ്ച​പ്പാ​ടാ​ണ്. ഇ​ത് കൊ​ല്ല​ത്തെ സ്‌​നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും പ​ദ്ധ​തി​യാ​ണ്. മ​ണ്ണ്, ജ​ലം, ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ള്‍, ഹ​രി​ത​മേ​ഖ​ല​ക​ള്‍, പൊ​തു​വി​ട​ങ്ങ​ള്‍ എ​ന്നി​വ കൃ​ത്യ​മാ​യി വേ​ര്‍​തി​രി​ച്ച് വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഭൂ​വി​നി​യോ​ഗ വ​കു​പ്പിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സു​സ്ഥി​ര കൊ​ല്ലം പ​ദ്ധ​തി പ്ര​ധാ​ന​മാ​യും എ​ട്ട് ഉ​പ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ല​സം​ര​ക്ഷ​ണ​വും ഭൂ​ഗ​ര്‍​ഭ​ജ​ല വി​താ​നം ഉ​യ​ര്‍​ത്ത​ലും ല​ക്ഷ്യ​മി​ടു​ന്ന ‘വാ​ട്ട​ര്‍ പോ​സി​റ്റീ​വ് കൊ​ല്ലം', ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന ‘സീ​റോ വേ​സ്റ്റ് കൊ​ല്ലം', പൊ​തു​മ​ന്ദി​ര​ങ്ങ​ളെ​യും തെ​രു​വു​ക​ളെ​യും ഹ​രി​തോ​ര്‍​ജ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന ‘ഊ​ര്‍​ജ കൊ​ല്ലം', കാ​ര്‍​ഷി​ക വി​ക​സ​ന​വും ന​ഗ​ര ഹ​രി​ത​വ​ത്ക​ര​ണ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ‘ബ്ലൂ - ​ഗ്രീ​ന്‍ കൊ​ല്ലം' എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പാ​രി​സ്ഥി​തി​ക ഇ​ട​പെ​ട​ലു​ക​ള്‍.

ഇ​തി​നു​പു​റ​മെ ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നാ​യി സു​സ്ഥി​ര തെ​രു​വു​ക​ളും പാ​ര്‍​ക്കു​ക​ളും ഒ​രു​ക്കു​ന്ന ‘ആ​രോ​ഗ്യ കൊ​ല്ലം', പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ വ​രു​മാ​ന​വും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന ‘ഗ്രീ​ന്‍ ലൈ​വ്ലി​ഹു​ഡ്', സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ലൂ​ടെ​യും സ്ത്രീ ​ശാ​ക്തീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന 'വ​നി​താ സൗ​ഹൃ​ദ കൊ​ല്ലം' എ​ന്നീ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വി​ക​സ​ന പ​ദ്ധ​തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. കൊ​ല്ലം പോ​ര്‍​ട്ട് വി​ക​സ​ന​വും സു​പ്ര​ധാ​ന ഉ​പ​പ​ദ്ധ​തി​യാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, വി​വി​ധ വ​കു​പ്പു​ക​ള്‍, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ ഫ​ല​പ്ര​ദ​മാ​യി ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ല്‍ ജി ​ഐ എ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ഭ​വ സ​ര്‍​വെ ന​ട​ത്തി ഭൂ​വി​നി​യോ​ഗ വ​കു​പ്പ് വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കും.

വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​രു​മി​ച്ചി​രു​ന്ന് തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​ലൂ​ടെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് വേ​ഗ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യ മേ​യ​ര്‍ എ. ​കെ. ഹ​ഫീ​സ് പ​റ​ഞ്ഞു. ജി​ല്ല​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്നും വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യ​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ് പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി, തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ മാ​ര്‍​ഷ​ല്‍, പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നി​ത വി​ജ​യ​ന്‍, കൗ​ണ്‍​സി​ല​ര്‍ കു​രു​വി​ള ജോ​സ​ഫ്, ലാ​ന്‍​ഡ് യൂ​സ് ക​മ്മി​ഷ​ണ​ര്‍ യാ​സ്മി​ന്‍ എ​ല്‍. റ​ഷീ​ദ്, ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫിസ​ര്‍ ജി. ഉ​ല്ലാ​സ് , ​ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എസ്. സു​ബോ​ധ്, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ടെ​ക്‌​നി​ക്ക​ല്‍ സെ​ഷ​നി​ല്‍ യാ​സ്മി​ന്‍ എ​ല്‍. റ​ഷീ​ദ് സു​സ്ഥി​ര​കൊ​ല്ലം പ​ദ്ധ​തി അ​വ​ത​ര​ണ​വും ഭൂ​വി​നി​യോ​ഗ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ്.സി​മി കൊ​ല്ലം ത​ണ്ണീ​ര്‍​ത്ത​ട അ​റ്റ്‌​ല​സ് പ​രി​ച​യ​പ്പെ​ടു​ത്ത​ലും നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ഗ്രൂ​പ്പ് ച​ര്‍​ച്ച​യും ഭാ​വി ക​ര്‍​മ​പ​ദ്ധ​തി അ​വ​ത​ര​ണ​വും ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up