x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക്ക് കാ​ഴ്ച​ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 17, 2026 01:39 AM IST | Updated: September 17, 2026 01:39 AM IST

പ്രതികൾ

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജി​ൽ മ​ർ​ദ​ന​മേ​റ്റ് ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക്ക് കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

പു​തു​വ​ൽ​വി​ള മ​ണ്ഡ​പ​ക്കു​ന്ന് പു​ത്ത​ൻ വീ​ട്ടി​ൽ ശി​വ​ജി​ത്ത് (23), വെ​ഞ്ഞാ​റ​മൂ​ട് ആ​ല​ന്ത​റ നീ​ർ​ച്ചാ​ലി​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബി​ടെ​ക് ര​ണ്ടാം വ​ർ​ഷ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ൽ അ​മീ​നി​നാ​ണ് (21) ക​ണ്ണി​നു പ​രി​ക്കേ​റ്റ​ത്. മേ​യ്‌ ര​ണ്ടി​നു രാ​ത്രി കോ​ള​ജി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നു ഇ​മ്പ​ൾ​സ് എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​രി​പാ​ടി​യി​ലേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​ർ പ​ള്ളി ഗേ​റ്റു​വ​ഴി ക​ട​ന്നു​വ​രി​ക​യും കു​ട്ടി​ക​ളു​മാ​യി അ​ടി​പി​ടി ഉ​ണ്ടാ​വു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ​യാ​ണ് അ​ൽ​അ​മീ​ന് ക​ണ്ണി​നു പ​രി​ക്കേ​റ്റ​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ശി​വ​ജി​ത് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ഇ​ടി​വ​ള​കൊ​ണ്ട് അ​ൽ അ​മീ നി​ന്‍റെ മൂ​ക്കി​ലും ഇ​ട​തു പു​രി ക​ത്തി​ലും ഇ​ട​തു​ക​ണ്ണി​ലും ഇ​ടി​ച്ചു മു​റി​വേ​ൽ​പ്പി​ക്കു​ക യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ൽ അ​മീ​ൻ തി​രു​വ​ന​ന്ത​പു​രം ക​ണ്ണാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ഇ​ട​തു​ക​ണ്ണി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും ചെ​യ്തു. അ​ൽ അ​മീ​ന്‍റെ ഇ​ട​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച​ശ​ക്തി ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ടു.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ കോ​ഴി​ക്കോ​ടു​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്ഐ ശ്രീ​ഗോ​വി​ന്ദ് , സി​പി​ഒ​മാ​രാ​യ ന​ജു​ഷാ, അ​നൂ​പ് എ​ന്നി​വ​രാ ണ് ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : District News Nattuvishesham Two arrested B.Tech student

Recent News

Corehub Up