പിടികൂടിയ നിരോധിത പുകിയില ഉത്പന്നങ്ങൾ
വാകത്താനം: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ.
വാകത്താനം കുന്നേൽ വീട്ടിൽ സഞ്ജു (49), കുന്നന്താനം മാന്താനം വാലുപറമ്പിൽ രാജപ്പൻ (57) എന്നിവരാണ് പിടിയിലായത്.
ഞാലിയാകുഴി ജംഗ്ഷനു സമീപത്താണ് സംഭവം. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാകത്താനം പൊലിസും ജില്ലാ പൊലിസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ചാക്കുകളിലായി സൂക്ഷിച്ച ലഹരി വസ്തുക്കളുടെ ശേഖരം പിടിച്ചെടുത്തത്.