പേരൂര്‍ക്കട: മൂന്നുചാക്ക് പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ ഡാന്‍സാഫ് ടീമും വഞ്ചിയൂര്‍ പോലീസും ചേര്‍ന്നു പിടികൂടി.
വഞ്ചിയൂര്‍ സ്വദേശികളായ ബിജു എന്നുവിളിക്കുന്ന സ്കന്ദന് (46), ഇയാളുടെ സഹായി എന്നിവരാണ് പിടിയിലായത്. ശംഭു, സ്കൂള്‍, മൗണ്ട് കൂള്‍, ഹാന്‍സ് തുടങ്ങിയ ലഹരിയുല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.അറസ്റ്റിലായ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.