കരിന്തളം: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണൂർ പയ്യാവൂർ സ്വദേശികളായ ജോസ് (65), ഭാര്യ ലീന (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നീലേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം ഓടിച്ചിരുന്ന ഇവരുടെ ബന്ധുവായ ജോസ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ചോയ്യംകോടിനും കിണാവൂർ റോഡിനും ഇടയിൽ വച്ചായിരുന്നു അപകടം. പയ്യാവൂരിൽ നിന്ന് ചായ്യോത്തെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഇവർ.
Tags : nattu vishesham Two injured car loses