x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ


Published: June 16, 2026 07:27 AM IST | Updated: June 16, 2026 07:27 AM IST

പ​ന​ങ്ങാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ന​ങ്ങാ​ട് എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി കൊ​പ്ര​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഗ​സ്റ്റി​ൻ (36), പാ​ല​ക്കാ​ട് ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം കൂ​നം​കാ​ട് വീ​ട്ടി​ൽ എം. ​ശ്രീ​കു​മാ​ർ (46) എ​ന്നി​വ​രാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

നെ​ട്ടൂ​ർ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ കാ​ർ ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഗ​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള വാ​ഹ​ന​ത്തി​ൽ നി​ന്ന് 5.46 ഗ്രാം ​എം​ഡി​എം​എ​യും 29500 രൂ​പ​യും ക​ണ്ടെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ട്ടൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ഗ​സ്റ്റി​ൻ.

ഇ​യാ​ളി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​താ​യി​രു​ന്നു ശ്രീ​കു​മാ​ർ. ഇ​ടു​ക്കി മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​കൂ​ടി​യ ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് കേ​സി​ൽ അ​ഗ​സ്റ്റി​ൻ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്എ​ച്ച്ഒ മു​ഹ​മ്മ​ദ് മു​ബാ​റ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ​ന​ങ്ങാ​ട് നെ​ട്ടൂ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്നും നാ​ല് യു​വാ​ക്ക​ളെ ക​ഴി​ഞ്ഞ ദി​വ​സം പ​ന​ങ്ങാ​ട് പോ​ലീ​സ് പി​ടി​ച്ചി​രു​ന്നു. ട്രാ​ക്കി​ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ല​ഹ​രി​യു​പ​യോ​ഗ​ത്തി​നാ​യി അ​തി​ക്ര​മി​ച്ചു ക​യ​റു​ന്നു​വെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത് .

Tags :

Recent News

Corehub Up