x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​ത്തി​ന് ര​ണ്ടു​വ​ർ​ഷം; കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​തി​യ മേ​ൽ​പാ​ല​മൊ​രു​ങ്ങു​ന്നു

വെബ് ഡെസ്ക്
Published: August 25, 2026 02:46 AM IST | Updated: August 25, 2026 02:46 AM IST

കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന മേ​ൽ​പാ​ലം.

കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു​വ​ർ​ഷം മു​മ്പ് തി​രു​വോ​ണ​ത്ത​ലേ​ന്ന് സ​ന്ധ്യ​യ്ക്കു ന​ട​ന്ന ദു​ര​ന്ത​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ മാ​യാ​തെ നി​ൽ​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് പു​തി​യ മേ​ൽ​പാ​ല​മൊ​രു​ങ്ങു​ന്നു. മേ​ൽ​പാ​ല​മി​ല്ലാ​ത്ത ഭാ​ഗ​ത്ത് റെ​യി​ൽ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന മൂ​ന്നു സ്ത്രീ​ക​ളാ​ണ് 2024 സെ​പ്റ്റം​ബ​ർ 14 നു ​സ​ന്ധ്യ​യ്ക്ക് ഇ​വി​ടെ സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​ത്. രാ​ജ​പു​ര​ത്ത് ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു​മ​ട​ങ്ങു​ക​യാ​യി​രു​ന്ന കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​ക​ളാ​യ ചി​ന്ന​മ്മ, ആ​ലീ​സ് തോ​മ​സ്, ഏ​യ്ഞ്ച​ൽ ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്.
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വ​ട​ക്കു​ഭാ​ഗ​ത്ത് മേ​ൽ​പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​ക്കാ​ല​മാ​യി ഉ​ള്ള​താ​യി​രു​ന്നു. ന​ഗ​ര​ത്തി​ലേ​ക്കും തീ​ര​ദേ​ശ​മേ​ഖ​ല​യി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന വ​ഴി​ക​ളെ​ല്ലാം സ്ഥി​തി​ചെ​യ്യു​ന്ന​ത് ഈ ​ഭാ​ഗ​ത്താ​യ​തി​നാ​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്കും ന​ഗ​ര​ത്തി​ൽ നി​ന്ന് തീ​ര​ദേ​ശ​മേ​ഖ​ല​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം പാ​ളം മു​റി​ച്ചു​ക​ട​ക്കു​ക​യ​ല്ലാ​തെ നി​ർ​വാ​ഹ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

വ​ലി​യൊ​രു ദു​ര​ന്തം സം​ഭ​വി​ച്ചി​ട്ടും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ടെ പേ​രി​ൽ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പി​ന്നെ​യും നീ​ണ്ടു​പോ​യി. ഒ​രു വ​ർ​ഷം മു​മ്പ് ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്രം സ്റ്റേ​ഷ​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തേ​ക്കു മാ​റ്റി​യ ശേ​ഷ​മാ​ണ് ഇ​വി​ടെ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന ത​ര​ത്തി​ൽ യാ​ത്ര​ക്കാ​ർ പാ​ത മു​റി​ച്ചു​ക​ട​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ഇ​രു​വ​ശ​ങ്ങ​ളി​ലും മ​ധ്യ​ത്തി​ലു​മു​ള്ള തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​വും പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​യും ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി. ഗ​ർ​ഡ​റു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച് പാ​ലം പൂ​ർ​ത്തി​യാ​ക്കു​ന്ന ജോ​ലി​യും ച​വി​ട്ടു​പ​ടി​ക​ളു​ടെ​യും ലി​ഫ്റ്റി​ന്‍റെ​യും മേ​ൽ​ക്കൂ​ര​യു​ടെ​യും നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. അ​തു​കൂ​ടി ക​ഴി​ഞ്ഞ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം മേ​ൽ​പാ​ലം തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സ്റ്റേ​ഷ​നി​ലെ ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കി​ട​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കു പു​റ​മേ ഇ​രു​വ​ശ​ങ്ങ​ളി​ലും പു​റ​ത്തു​നി​ന്നു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും മേ​ൽ​പാ​ല​ത്തി​ൽ ക​യ​റി മ​റു​വ​ശ​ത്തേ​ക്കു ക​ട​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ ഇ​വി​ടെ യാ​ത്ര​ക്കാ​ർ റെ​യി​ൽ​പാ​ത മു​റി​ച്ചു​ക​ട​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​കും.
പ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്കേ​യ​റ്റ​ത്ത് ആ​വി​ക്ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് സ്ഥി​തി​ചെ​യ്യു​ന്ന​യി​ട​ത്തും മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​ക്കാ​ല​മാ​യി ഉ​യ​രു​ന്നു​ണ്ട്. ഇ​വി​ടെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പാ​ളം മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ പ​ല​ത​വ​ണ അ​പ​ക​ട​ങ്ങ​ളും ജീ​വ​ഹാ​നി​യും ഉ​ണ്ടാ​യ​താ​ണ്. എ​ന്നാ​ൽ ഇ​വി​ടെ ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ പാ​ളം മു​റി​ച്ചു​ക​ട​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം പൊ​തു​വേ കു​റ​വാ​യ​തി​നാ​ൽ ന​ഗ​ര​സ​ഭ ചെ​ല​വു​വ​ഹി​ക്കു​ക​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ മേ​ൽ​പാ​ലം നി​ർ​മി​ക്കാ​നാ​കൂ എ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ഇ​ക്കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Tags : NattuVishesham DistrictNews

Recent News

Corehub Up