x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ മോ​ഷ​ണ​ക്കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ പൊ​ലി​സ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: October 6, 2026 11:20 PM IST | Updated: October 6, 2026 11:20 PM IST

മോ​ഷ​ണ​ക്കേ​സി​ല്‍ പൊ​ലി​സ് ക​ണ്ടെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ.

ച​ങ്ങ​നാ​ശേ​രി: ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച് ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പൊ​ളി​ച്ചു​വി​റ്റ കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ ച​ങ്ങ​നാ​ശേ​രി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍ കൊ​റ്റ​ത്തോ​ട് കൊ​ച്ചു​ത​ട​ത്തി​ല്‍ സ​രു​ണ്‍ (21), തി​രു​വ​ല്ല കാ​ട്ടൂ​ക്ക​ര വ​ലി​യ​ക​ള​ത്തി​ല്‍ അ​ഭി​ഷേ​ക് (19) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പൊ​ലി​സ് തി​രു​വ​ല്ല കു​റ്റ​പ്പു​ഴ​യി​ല്‍​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മോ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നാം പ്ര​തി ആ​ദ​ര്‍​ശ് (20) പി​ന്നീ​ടു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
എ​സി റോ​ഡി​ല്‍ മ​ന​യ്ക്ക​ച്ചി​റ​യി​ല്‍ ഷി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദി​യാ​സ്‌​കാ​ര്‍​സ് എ​ന്ന സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ഗാ​രേ​ജി​ല്‍ കി​ട​ന്ന ഓ​ട്ടോ​റി​ക്ഷ പ്ര​തി​ക​ള്‍ രാ​ത്രി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28നു ​പു​ല​ര്‍​ച്ചെ 2.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മോ​ഷ​ണ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള പ​രാ​തി​യി​ല്‍ ച​ങ്ങ​നാ​ശേ​രി പൊ​ലി​സ് നൂ​റോ​ളം സി​സി കാ​മ​റ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്.

മോ​ഷ​ണം പോ​യ ഓ​ട്ടോ​റി​ക്ഷ തി​രു​വ​ല്ല വ​രെ ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യ​താ​യി സി​സി​ടി​വി കാ​മ​റ​യി​ല്‍​നി​ന്നു പോ​ലി​സി​നു വ്യ​ക്ത​മാ​യി. തി​രു​വ​ല്ലാ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മു​ള്ള മു​ന്‍​കാ​ല മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​ണ് മോ​ഷ്ട​ക്ക​ളെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തും അ​റ​സ്റ്റു ചെ​യ്ത​തും. 35 ദി​വ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പൊ​ലി​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ഓ​ട്ടോ​റി​ക്ഷ പ്ര​തി​ക​ള്‍ പൊ​ളി​ച്ചു​വി​റ്റു; എ​ന്‍​ജി​നും ബോ​ഡി​യും ക​ണ്ടെ​ടു​ത്തു

മോ​ഷ്ടി​ച്ച ഓ​ട്ടോ​റി​ക്ഷ പ്ര​തി​ക​ള്‍ പൊ​ളി​ച്ചു വി​റ്റെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ​യു​ടെ എ​ന്‍​ജി​നും ബോ​ഡി​യും ക​ണ്ടെ​ടു​ത്തു. അ​ഭി​ഷേ​കും ആ​ദ​ര്‍​ശും പെ​റ്റി​ക്കേ​സു​ക​ളി​ലും സ​രു​ണ്‍ പോ​ക്സോ കേ​സി​ലും പ്ര​തി​യാ​ണ്. പ്ര​തി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലി​സ് പ​റ​ഞ്ഞു.
കോ​ട്ട​യം ജി​ല്ലാ പോ​ലി​സ് മേ​ധാ​വി സാ​ബു മാ​ത്യു​വി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് സ​ദാ​ന​ന്ദ​ന്‍റെ നേ​ത​ത്വ​ത്തി​ല്‍ സി​ഐ അ​നി​ല്‍ ജോ​ര്‍​ജ്, എ​സ്ഐ അ​ഖി​ൽ, ജൂ​ഡ്, ക​ലേ​ഷ്, സ​തീ​ഷ് എ​ന്നി​വ​ര​ങ്ങി​യ പൊ​ലി​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags : Nattuvishesham Districtnews Deepikanews Two youths

Recent News

Corehub Up