x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ള​വോ​ട്ടും ഇ​ര​ട്ട​വോ​ട്ടു​ക​ളും ത​ട​യാ​ൻ വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ളു​മാ​യി യു​ഡി​എ​ഫ്


Published: December 11, 2025 07:04 AM IST | Updated: December 11, 2025 07:04 AM IST

കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ടു​ക​ളും ഇ​ര​ട്ട​വോ​ട്ടു​ക​ളും ത​ട​യാ​ൻ വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് യു​ഡി​എ​ഫ്. എ​തി​ർ​പാ​ർ​ട്ടി​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ള്ള​വോ​ട്ടു ചെ​യ്യു​ന്ന​തും ഒ​രാ​ൾ ഒ​ന്നി​ല​ധി​കം ത​വ​ണ വോ​ട്ടു​ക​ൾ ചെ​യ്യു​ന്ന​തും നേ​രി​ട്ട് ത​ട​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പി​ന്നീ​ട് ഇ​ക്കാ​ര്യം നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ത്തി​ക്കാ​നാ​ണ് വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ൾ. ക​ള്ള​വോ​ട്ടു ചെ​യ്യു​ന്ന​വ​രെ​യും ഒ​ന്നി​ൽ​കൂ​ടു​ത​ൽ ത​വ​ണ വോ​ട്ടു​ക​ൾ ചെ​യ്യു​ന്ന​വ​രെ​യും ക​ണ്ടെ​ത്തി അ​വ​ർ​ക്കെ​തി​രെ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ബ​ന്ധ​പ്പെ​ട്ട പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രെ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ക്കും.

കാ​ല​ങ്ങ​ളോ​ളം കേ​സി​നു പി​ന്നാ​ലെ ന​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന സ്ഥി​തി വ​ന്നാ​ൽ ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ർ താ​നേ പാ​ഠം പ​ഠി​ച്ചോ​ളു​മെ​ന്നാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ക​ള്ള​വോ​ട്ടി​നു നേ​രെ ക​ണ്ണ​ട​ച്ചാ​ൽ കേ​സി​ൽ കു​ടു​ങ്ങാ​നി​ട​യു​ണ്ടെ​ന്ന​ത് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും മു​ന്ന​റി​യി​പ്പാ​കും.

എ​തി​ർ​പാ​ർ​ട്ടി​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ലി​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യോ അ​ഥ​വാ അ​നു​വ​ദി​ച്ചാ​ലും കൈ​യേ​റ്റം ഭ​യ​ന്ന് നി​ശ​ബ്ദ​രാ​യി​രി​ക്കേ​ണ്ടി വ​രി​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​മ​വ​ഴി തേ​ടു​ക. മ​രി​ച്ച​വ​രു​ടെ​യോ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ടെ​യോ വോ​ട്ടു​ചെ​യ്ത​വ​രെ​യും ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ വോ​ട്ടു​ചെ​യ്ത​വ​രെ​യും ലി​സ്റ്റ് നോ​ക്കി​യും കാ​മ​റ നോ​ക്കി​യും തി​രി​ച്ച​റി​യാ​നാ​കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​ര​ക്കാ​രെ കൂ​ട്ട​ത്തോ​ടെ കേ​സി​ൽ കു​ടു​ക്കി​യാ​ൽ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ ക​ള്ള​വോ​ട്ടു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ.

ജി​ല്ല​യി​ലെ 18 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് യു​ഡി​എ​ഫ് വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. യു​ഡി​എ​ഫി​ലെ വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ന​ൽ​കാ​ൻ ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സി​ലെ​യും ലീ​ഗി​ലെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ലാ​ത​ല​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : UDF forms vigilance nattuviesham local news

Recent News

Corehub Up