യുഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർഥി ടി.എം. നാസറിന് വോട്ടഭ്യർഥിച്ച് നടത്തിയ റോഡ് ഷോയിൽ ശശി തരൂർ എംപി പങ്കെടുത്തപ്പോൾ.
മതിലകം: ഭാവികേരളത്തെ രൂപപ്പെടുത്താനുള്ള വ്യക്തമായ പദ്ധതികളുമായാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ വോട്ടുതേടുന്നതെന്ന് എഐസിസി പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി പറഞ്ഞു.
യുഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർത്ഥി ടി.എം. നാസറിന് വോട്ടഭ്യർഥിച്ചുനടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന യുഡിഎഫ് നിരവധി വികസനപദ്ധതികൾ കേരളത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണപുരം അഞ്ചങ്ങാടിയിൽ നിന്നാരംഭിച്ച റോഡ് ഷോ മതിലകത്ത് സമാപിച്ചു.
സ്ഥാനാർഥി ടി.എം. നാസർ, യുഡിഎഫ് നേതാക്കളായ ജോസ് വളളൂർ, എം.കെ. അബ്ദുൾ സലാം, സി.എസ്. രവീന്ദ്രൻ, ശോഭ സുബിൻ, മുജീബ് റഹ്മാൻ, എസ്.എ. സിദ്ധിഖ്, സുനിൽ മേനോൻ, പി.ബി. മൊയ്തു തുടങ്ങിയവർ റോഡ് ഷോയിൽ പങ്കെടുത്തു.