x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍​ചാ​ണ്ടി ന​ന്മ​യു​ടെ നാ​യ​ക​ന്‍: ഷാ​ഫി പ​റ​മ്പി​ല്‍


Published: March 17, 2026 07:16 AM IST | Updated: March 17, 2026 07:16 AM IST

നാ​ദാ​പു​രം: ന​ന്മ മാ​ത്രം ഉ​ദ്ദേ​ശി​ച്ച് ത​ന്‍റെ ജീ​വി​തം ഒ​ഴി​ഞ്ഞു​വ​ച്ച അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​പി. ക​ല്ലാ​ച്ചി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ശ​ര​ണ​രു​ടെ​യും ക​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ​യും മ​ന​സ്സ് ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ക​ഴി​വ് ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ആ ​ന​ന്മ​യു​ടെ പൂ​മ​ര​ത്തെ കേ​വ​ലം രാ​ഷ്ട്രീ​യ വി​ജ​യ​ത്തി​ന് വേ​ണ്ടി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്ക് കാ​ലം മാ​പ്പു​ന​ല്‍​കി​ല്ലെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു. സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. കെ.​എം. ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. അ​ഭി​ജി​ത്ത്, മോ​ഹ​ന​ന്‍ പാ​റ​ക്ക​ട​വ്, വി.​വി. റി​നീ​ഷ്, എ. ​റ​ഹീം, സി.​കെ.​കാ​സിം, മൊ​യ്തു കോ​ടി​ക​ണ്ടി, കെ. ​ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : nattu vishesham Umman Chandy Shafi Parambil

Recent News

Corehub Up