ജനകീയ മാർച്ചും ധർണയും കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: കണ്ണൂർ സർവകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ,വസ്തുതകളിലോ സാഹചര്യങ്ങളിലോ മാറ്റമൊന്നുമുണ്ടാകാതിരുന്നിട്ടും സർവകലാശാല മുൻ നിലപാട് മാറ്റുന്നത് വലതുരാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേർസ് കളക്റ്റീവ് (കെയുടിസി).
നിയമനത്തിനെതിരായുള്ള തടസവാദങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രിയാവർഗീസിന്റെ നിയമനം. ഇക്കാര്യത്തിൽ നീതിയുക്തവും നിഷ്പക്ഷവുമായ സമീപനം ഉറപ്പുവരുത്തണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ടിച്ചേഴ്സ് സമീപനം കളക്ടീവ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് സംഘടന വൈസ് ചാൻസലർക്ക് കത്തുംനൽകി.