x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത നി​ർ​മാ​ണത്തിലെ അ​ശാ​സ്ത്രീ​യ മ​ണ്ണെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണം: സി​പി​ഐ


Published: January 19, 2026 02:04 AM IST | Updated: January 19, 2026 02:04 AM IST

പാ​ല​ത്തി​ന്‍റെ ചു​വ​ട്ടി​ൽ​ലെ അ​ശാ​സ്ത്രീ​യ മ​ണ്ണെ​ടു​പ്പ്.

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ശി​വാ​ല​യ ഗ്രൂ​പ്പി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ മ​ണ്ണെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പ​ക​മാ​യി ക​നോ​ലി​ക​നാ​ലി​ൽ നി​ന്നു അ​ഞ്ചാം​പ​ര​ത്തി മു​ത​ൽ വ​ട​ക്കോ​ട്ട് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ചു​വ​ട്ടി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യി മ​ണ്ണെ​ടു​ക്കു​ക​യാ​ണ്. ഇ​ത് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും പാ​ല​ത്തി​ന്‍റെ ചു​വ​ട്ടി​ൽ​നി​ന്ന് എ​ടു​ത്ത മ​ണ്ണ് തി​രി​കെ​സ്ഥാ​പി​ക്കു​ന്ന​മെ​ന്നും സി​പി​ഐ എ​സ്എ​ൻ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ണെ​ടു​ക്കു​ന്ന പ്ര​ദേ​ശം സി​പി​ഐ മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി അ​ഡ്വ.​എ.​ഡി. സു​ദ​ർ​ശ​ന​ൻ, എ​ഐ​വൈ​എ​ഫ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ്രീ​രാ​ജ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. സു​ധീ​ർ, അ​സി. സെ​ക്ര​ട്ട​റി പി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​വും കേ​ര​ള മ​ഹി​ള സം​ഘം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ജി​ത പ്ര​ദീ​പ്, എ​ഐ​വൈ​എ​ഫ് ലോ​ക്ക​ൽ പ്ര​സി​ഡ​ന്‍റ് വി.​എ. അം​ബ​രീ​ഷ്, പൂ​വ​ത്തും​ക​ട​വ് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ച​ന്ദ്ര​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എ. രാ​ജു, മു​ഹ​മ്മ​ദ് മ​ൺ​സൂ​ർ, അ​ഞ്ചാം പ​ര​ത്തി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​വി. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

 

Tags : Unscientific nattuvishesham local news

Recent News

Corehub Up