x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശാ​സ്ത്രീ​യ​ മാ​ലി​ന്യ സം​സ്ക​ര​ണം: ബി​ജെ​പി പ്ര​തി​ഷേ​ധിച്ചു


Published: May 14, 2026 07:01 AM IST | Updated: May 14, 2026 07:01 AM IST

പ​ഴ​യ​ന്നൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​മാ​യ കോ​ട​ത്തൂ​രി​ൽ ന​ട​ക്കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു.

വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്നും കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മൂ​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​വും ശു​ദ്ധ​വാ​യു​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഭ​ര​ണ​സ​മി​തി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

കോ​ട​ത്തൂ​രി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി ശാ​സ്ത്രീ​യ പ​രി​ഹാ​രം കാ​ണാ​ത്ത പ​ക്ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ബി​ജെ​പി ചേ​ല​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​സി. പ്ര​കാ​ശ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​കൃ​ഷ്ണ​കു​മാ​ർ, സ​ഞ്ചി​ത് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : nattu vishesham Unscientific sewage treatment:

Recent News

Corehub Up