x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദാ​ഹം ശ​മി​ക്കാ​തെ ചോ​റ്റാ​നി​ക്ക​ര


Published: July 7, 2026 07:15 AM IST | Updated: July 7, 2026 07:15 AM IST

ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മ​മു​ണ്ട്. ചോ​റ്റാ​നി​ക്ക​ര​യി​ലേ​യ്ക്ക് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണം പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത് അ​മ്പാ​ടി മ​ല​യി​ലു​ള്ള ബൂ​സ്റ്റ​ര്‍ പ​മ്പ് ഹൗ​സി​ല്‍ നി​ന്നാ​ണ്.

ക​രി​ങ്ങാ​ച്ചി​റ പ​മ്പി​ല്‍ നി​ന്നു​ള്ള വെ​ള്ളം ബൂ​സ്റ്റ​ര്‍ പ​മ്പ് ഹൗ​സി​ലേ​യ്‌​ക്കെ​ത്തി​ച്ച് അ​വി​ടെ നി​ന്നും പ​മ്പ് ചെ​യ്യു​ന്ന രീ​തി​യാ​ണ് ഇ​വി​ടെ. ക​യ​റ്റി​റ​ക്ക​ങ്ങ​ളു​ള്ള ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​വി​ടെ നി​ന്നു​ള്ള വെ​ള്ളം എ​ത്തി​പ്പെ​ടാ​ത്ത​തി​നാ​ല്‍ നാ​ഗ​പ്പാ​ടി​യി​ലു​ള്ള കി​ണ​റി​ല്‍ നി​ന്നും കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് എ​ത്തി​ക്കു​ന്ന​ത്.

നീ​രു​റ​വ​യെ​യും പ​മ്പ് ഹൗ​സി​ന​ടു​ത്തു കൂ​ടി​യൊ​ഴു​കു​ന്ന പെ​രി​യാ​ര്‍​വാ​ലി ക​നാ​ലി​ലെ​യും ജ​ല​ത്തെ ആ​ശ്ര​യി​ച്ചാ​ണ് നാ​ഗ​പ്പാ​ടി പ​മ്പ് ഹൗ​സി​ല്‍ നി​ന്നും വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

അ​തി​നാ​ല്‍ മ​ഴ​ക്കാ​ല​മൊ​ഴി​കെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ജ​ല​വി​ത​ര​ണ​വും കു​റ​വാ​ണ്. മ​ണി​ക്കൂ​റു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി പ​മ്പ് ചെ​യ്താ​ല്‍ മാ​ത്രം വെ​ള്ളം ക​യ​റി​ച്ചെ​ല്ലു​ന്ന ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍, പ​മ്പ് ചെ​യ്യു​ന്ന കി​ണ​റി​ലെ വെ​ള്ളം കു​റ​യു​ന്ന​ത​നു​സ​രി​ച്ച് ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​യും. പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള​ള ജ​ല​വി​ത​ര​ണം കേ​ന്ദ്രീ​കൃ​ത​മാ​ക്കു​ന്ന​തി​നാ​യി അ​മൃ​ത് പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല.

 കു​ടി​വെ​ള്ള​ത്തി​ന് മാ​ർ​ഗ​മി​ല്ലാ​തെ മ​ര​ട്

മ​ര​ട് : മ​ര​ട് ന​ഗ​ര​സ​ഭ​യി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ ജ​ന​റം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ വ​ലി​യ ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ര​ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ല​പ്പോ​ഴും കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ​യും സ​മീ​പ​മു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന രീ​തി​യി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്ത നെ​ട്ടൂ​രി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യും ഫ​ലം ക​ണ്ടി​ല്ല.

പി​റ​വം പാ​ഴൂ​രി​ല്‍ നി​ന്ന് വെ​ള്ളം പൈ​പ്പ് വ​ഴി നെ​ട്ടൂ​രി​ലെ​ത്തി​ച്ച് ശു​ദ്ധീ​ക​ര​ണം ന​ട​ത്തി മ​ര​ട് ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ജ​ന​റം പ​ദ്ധ​തി. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ന​ട​ക്കു​ന്ന​ത് കു​ടി​വെ​ള്ള ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ന​ല്‍​കു​ക മാ​ത്ര​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

ന​ഗ​ര​സ​ഭ​യി​ലെ 1, 2,15 വാ​ര്‍​ഡു​ക​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. പു​റ​ക്കേ​ലി, നി​ര​വ​ത്ത്, ത​ട്ടേ​ക്കാ​ട്, വ​ള​ന്ത​കാ​ട്, നെ​ട്ടൂ​ര്‍, അ​യി​നി, അ​മ്പ​ല​ക്ക​ട​വ്, തി​രു​നെ​ട്ടൂ​ര്‍, പ​രു​ത്തി​ച്ചു​വ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മ​മു​ണ്ട്. ദി​വ​സം മു​ഴു​വ​ന്‍ കാ​ത്തി​രു​ന്നാ​ലും വെ​ള്ളം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

 ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് മ​ര്‍​ദം ല​ഭി​ക്കാ​ത്ത​തും പ​ഴ​കി​യ പൈ​പ്പു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ചോ​ര്‍​ച്ച​യു​മാ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. വെ​ള്ളം കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​യ്‌​ക്കെ​ത്തി​ക്കാ​നാ​യി പൈ​പ്പു​ക​ളി​ലൂ​ടെ കൂ​ടു​ത​ല്‍ മ​ര്‍​ദ്ദ​ത്തി​ല്‍ പ​മ്പിം​ഗ് ന​ട​ത്തു​മ്പോ​ള്‍ കാ​ല​പ്പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ള്‍ പൊ​ട്ടു​ന്ന​തും പ​തി​വാ​ണ്.

ജ​ലാ​ശ​യ​ങ്ങ​ളോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കി​ണ​റു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന വെ​ള്ളം പാ​ച​കാ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റും യോ​ഗ്യ​മ​ല്ല. കു​ടി​വെ​ള്ള​ക്ഷാ​മം ആ​ഴ്ച​ക​ളോ​ളം നീ​ളു​മ്പോ​ള്‍ ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ വി​വി​ധ ത​ല​ത്തി​ലു​ള്ള പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​രു​ത്തി​രി​യു​മെ​ങ്കി​ലും പ്രാ​വ​ര്‍​ത്തി​ക​മാ​കാ​റി​ല്ല.

മ​ര​ട് ന​ഗ​ര​സ​ഭ​യോ​ട് ചേ​ര്‍​ന്ന് തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ വ​ട​ക്കു പ​ടി​ഞ്ഞാ​റാ​യി കി​ട​ക്കു​ന്ന പൂ​ണി​ത്തു​റ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഈ ​മേ​ഖ​ല​യി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ത​മ്മ​ന​ത്തെ വാ​ട്ട​ര്‍​ടാ​ങ്കി​ല്‍ നി​ന്നാ​യി​രു​ന്നു കു​ടി​വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ത​മ്മ​ന​ത്തെ വാ​ട്ട​ര്‍ ടാ​ങ്ക് ത​ക​ര്‍​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്കു​ള്ള ജ​ല​വി​ത​ര​ണ​ത്തി​ല്‍ കു​റ​വ് നേ​രി​ട്ടു.

ചു​റ്റും വെ​ള്ളം; പ​ക്ഷേ കു​ടി​ക്കാ​ന്‍ ഇല്ല

ഉ​ദ​യം​പേ​രൂ​ര്‍: മൂ​ന്ന് ഭാ​ഗ​വും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട ഉ​ദ​യം​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്ര​യം പൈ​പ്പ് വെ​ള്ളം മാ​ത്ര​മാ​ണ്. ക​രി​ങ്ങാ​ച്ചി​റ പ​മ്പ് ഹൗ​സി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വെ​ള്ള​വും പി​റ​വം ക​ക്കാ​ട് പ​ദ്ധ​തി​യി​ല്‍ നി​ന്നു​ള്ള വെ​ള്ള​വും കൊ​ണ്ടാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ദാ​ഹം തീ​ര്‍​ക്കു​ന്ന​ത്.

നീ​ള​ത്തി​ല്‍ കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ ക​രി​ങ്ങാ​ച്ചി​റ​യി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ ഏ​റ്റ​ക്കു​റ​ച്ചി​ല​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ല്‍ കി​ട്ടു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് ഏ​റി​യും കു​റ​ഞ്ഞു​മി​രി​ക്കും. തീ​ര​മേ​ഖ​ല കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ത​ന്നെ പൂ​ര്‍​ണ​മാ​യും പൈ​പ്പ് വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ കി​ട്ടു​ന്ന വെ​ള്ളം ഒ​ന്നി​നും തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത് പൂ​ത്തോ​ട്ട​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള കി​ണ​റി​ല്‍ നി​ന്നാ​ണ്. പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ക​ല​ക്കി​യൊ​ഴി​ച്ച്ന​ട​ത്തു​ന്ന പ​മ്പിം​ഗി​ല്‍ എ​ത്ര​ത്തോ​ളം സ​മ​യം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​ള​വി​ല്‍ ക്ലോ​റി​ന്‍ വെ​ള്ള​ത്തി​ല​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന​ത് ക​ണ്ട​റി​യേ​ണ്ട കാ​ര്യ​മാ​ണ്. ഇ​വി​ടെ​യും കി​ണ​റി​ലെ വെ​ള്ളം താ​ഴു​മ്പോ​ള്‍ പ​മ്പിം​ഗ് അ​വ​സാ​നി​പ്പി​ക്കും.

ആ​വ​ശ്യ​മാ​യ മ​ര്‍​ദ​ത്തി​ല്‍ പൈ​പ്പി​ലൂ​ടെ ജ​ല​വി​ത​ര​ണം എ​ത്ര സ​മ​യം ന​ട​ത്താ​നാ​കു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് വി​ത​ര​ണ ശൃം​ഖ​ല​യി​ലെ അ​വ​സാ​ന ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് വെ​ള്ള​മെ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​മൊ​ഴി​കെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ പ​മ്പിം​ഗി​ന്‍റെ ദൈ​ര്‍​ഘ്യം കു​റ​യു​ന്ന​ത​നു​സ​രി​ച്ച് കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കും. ഉ​ദ​യം​പേ​രൂ​ര്‍ വ​ലി​യ​കു​ള​ത്ത് പു​തി​യ വാ​ട്ട​ര്‍ ടാ​ങ്ക് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ത്ര​മേ ഉ​ദ​യം​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കൂ.

തി​രു​മാ​റാ​ടി​യി​ല്‍ മ​ഴ​ക്കാ​ല​ത്തും നെ​ട്ടോ​ട്ടം

തി​രു​മാ​റാ​ടി : ക​ന​ത്ത മ​ഴ പെ​യ്യു​ന്ന സ​മ​യ​ത്തും തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യി​ലെ വാ​ല്‍​വ് ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​ടെ പ​രി​ച​യ​ക്കു​റ​വാ​ണ് പ്ര​ദേ​ശ​ത്ത ജ​ല​വി​ത​ര​ണം പൂ​ര്‍​ണ​മാ​യും അ​വ​താ​ള​ത്തി​ലാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​ത്തൂ​ര്‍, വാ​ളി​യ​പ്പാ​ടം മേ​ഖ​ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഒ​രു കു​ടം വെ​ള്ള​ത്തി​നാ​യി നി​ല​വി​ല്‍ പ​ര​ക്കം പാ​യു​ന്ന​ത്.


ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രെ​ല്ലാം. ഭ​ര​ണ​മാ​റ്റ​ത്തെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യാ​യ വെ​ട്ടി​മൂ​ട് ടാ​ങ്കി​ലെ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ല്‍​ക്കാ​ലി​ക ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ മാ​റ്റി പു​തി​യ ആ​ളു​ക​ളെ നി​യ​മി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ നാ​ല് ജീ​വ​ന​ക്കാ​ര്‍​ക്കും ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് യാ​തൊ​രു മു​ന്‍​പ​രി​ച​യ​വു​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

പ​മ്പിം​ഗ് ന​ട​ത്തു​മ്പോ​ള്‍ ഏ​തെ​ല്ലാം സ​മ​യ​ങ്ങ​ളി​ല്‍ ഏ​തൊ​ക്കെ വാ​ല്‍​വു​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്നോ, തു​റ​ക്ക​ണ​മെ​ന്നോ പു​തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ല. ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ റൂ​ട്ടി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ പ്ലാ​ന്‍ ഇ​ല്ലാ​ത്ത​താ​ണ് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. മു​ന്‍​പ​രി​ച​യ​മു​ള്ള ഒ​രാ​ളെ​യെ​ങ്കി​ലും ഈ ​സം​ഘ​ത്തി​ല്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ഈ ​അ​വ​സ്ഥ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

കു​ടി​വെ​ള്ളം മു​ട്ടി​ച്ചു​ള്ള പ​രീ​ക്ഷ​ണം വേ​ണ്ട...

പി​റ​വം ക​ക്കാ​ട് ന​ിന്നു​തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യാ​യ വെ​ട്ടി​മൂ​ട് ടാ​ങ്കി​ലേ​ക്കാ​ണു ജ​ല​മെ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നു മ​ണി​മ​ല​ക്കു​ന്ന്, നെ​ടു​ങ്കോ​ട്, ക​ള​പ്പാ​റ, കു​ഞ്ചു​കു​ന്ന് സം​ഭ​ര​ണി​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ല്‍ പ്ര​ധാ​ന ജ​ല സം​ഭ​ര​ണി​യാ​യ വെ​ട്ടി​മൂ​ട് ടാ​ങ്കി​ലെ വാ​ല്‍​വ് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തി​ലെ അ​പാ​ക​ത​യാ​ണ് നി​ല​വി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ക്കാ​ട് നി​ന്നും വെ​ട്ടി​മൂ​ട് ടാ​ങ്കി​ലേ​ക്ക് പ​മ്പിം​ഗ് ന​ട​ത്തി​യ​പ്പോ​ള്‍ കാ​ക്കൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ല്‍​വ് അ​ട​യ്ക്കാ​ന്‍ പു​തി​യ ജീ​വ​ന​ക്കാ​ര്‍ മ​റ​ന്നു​പോ​യി​രു​ന്നു. ഇ​തു​മൂ​ലം പ​മ്പ് ചെ​യ്ത വെ​ള്ളം മു​ഴു​വ​ന്‍ പാ​ഴാ​കു​ക​യും ടാ​ങ്കി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം നി​റ​യാ​തി​രി​ക്കു​ക​യും ചെ​യ്തു. പ്ര​ധാ​ന ടാ​ങ്ക് നി​റ​യാ​ത്ത​തു മൂ​ലം മ​റ്റ് ഉ​പ​ടാ​ങ്കു​ക​ളി​ലേ​ക്ക് പ​മ്പിം​ഗ് ന​ട​ത്താ​ന്‍ സാ​ധി​ച്ച​തു​മി​ല്ല.

ഇ​തോ​ടെ മ​ണ്ണ​ത്തൂ​ര്‍, ചെ​റ്റേ​ക്കോ​ള​നി, ഉ​രു​ളു​പൊ​ട്ടി​പ്പാ​റ, നെ​ല്ല​രി​ക്കു​ന്ന്, ചി​റ്റേ​ഴ​ത്ത് ഭാ​ഗം, വാ​ളി​യ​പ്പാ​ടം, മ​ണി​മ​ല​ക്കു​ന്ന്, വെ​ട്ടി​ക്കാ​ട്ടു​പാ​റ, കു​റ്റ​ത്തി​നാ​ല്‍, മ​ണ്ണ​ത്തൂ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍ ഭാ​ഗം, മ​ണ്ണ​ത്തൂ​ര്‍ പ​ള്ളി ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.


അ​തേ​സ​മ​യം. പു​തി​യ വാ​ല‍​വ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ നി​ല​വി​ലെ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യും സ​മ​യ​ക്ര​മ​വും പ​ഠി​ച്ചു​വ​രു​ന്ന​തു​വ​രെ ചെ​റി​യ താ​ല്‍​ക്കാ​ലി​ക ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ചു​കൊ​ണ്ടു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഡ്യൂ​ട്ടി​യി​ല്‍ ഇ​നി​യും വീ​ഴ്ച വ​രു​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പു​തി​യ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന താ​ക്കീ​ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham Until the thirst quenched and the water

Recent News

Corehub Up