നന്മഭവനത്തിന്റെ തറക്കല്ലിടീല്‍
ഉപ്പുതറ: ലയണ്‍സ് ക്ലബ് നിര്‍മിക്കുന്ന ആദ്യ നന്മഭവനത്തിന് തറക്കല്ലിട്ടു. കാക്കത്തോട്ടിലാണ് ആദ്യ ഭവനം നിര്‍മിക്കുന്നത്. ചടങ്ങില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലാല്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
റീജണല്‍ ചെയര്മാന് അമല്‍ മാത്യു, സോണ്‍ ചെയര്മാന് സജിന്‍ സ്കറിയ എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിടീല്‍ നിര്‍വഹിച്ചു. ലയണ്‍സ് ലീഡേഴ്സായ ജോര്‍ജ് തോമസ്, റെജി ജോസഫ് വരകുകാല, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനൊന്നു വീടുകള്‍ നിര്‍മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയ ശേഷമാണ് ഉപ്പുതറ ലയണ്‍സ് ക്ലബ് ഈ വര്‍ഷത്തെ നന്മഭവനങ്ങളുടെ നിര്‍മാണത്തിലേക്കു കടന്നിരിക്കുന്നത്. ഈ വര്‍ഷവും നിര്‍ധന കുടുംബങ്ങള്‍ക്കായി വിവിധ പ്രദേശങ്ങളില്‍ വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
Tags : NattuVishasham DistrictNews