ഉഴവൂർ വിജയന്റെ അനുസ്മരണം
കുറിച്ചിത്താനം: സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ കേരള ജനതയുടെ മനസ് കീഴടക്കിയ നേതാവായിരുന്നു ഉഴവൂര്‍ വിജയനെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. എന്‍സിപി (സെക്കുലര്‍) കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉഴവൂര്‍ വിജയന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍സിപി (സെക്കുലര്‍) ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു.
ഉഴവൂര്‍ വിജയന് സ്മാരക പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മുന്‍മന്ത്രി എ.കെ. ശശീന്ദ്രന് സമ്മാനിച്ചു. മന്ത്രി മോന്‍സ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി.
എന്‍സിപി (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ്, ഐഎസ്ജെഡി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ് കുമാര്‍, ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ്, അഡ്വ. ഫ്രാന്‍സിസ് തോമസ്, പി.കെ. രാജന് മാസ്റ്റര്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, പി.ജെ. കുഞ്ഞുമോന്, ടി.വി. ബേബി എന്നിവർ പ്രസംഗിച്ചു:
Tags : Nattuvishesham DistrictNews DeepikaNews Uzhavoor Vijayan