മുൻമന്ത്രി കെ.ഇ. ഇസ്മയിൽ വയോധികരെ ആദരിക്കുന്നു.
വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാലയിൽ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാഴ്ച സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമവും ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തികസഹായ വിതരണവും നടത്തി.
വക്കാല സമുദായ ഹാളിൽ നടന്ന വയോജന സംഗമം മുൻമന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
സൗഹൃദചെയർമാൻ കെ.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. റിട്ടയേഡ് എസ്ഐ എം. ഹംസ, ഡോ. റെജി മാത്യു എന്നിവർ വയോജനങ്ങളെ ആദരിക്കൽ പ്രമുഖ വ്യക്തികളെ അനുമോദിക്കൽ എന്നീ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം പഞ്ചായത്ത് മെംബർ എസ്. അനിൽകുമാർ നിർവഹിച്ചു.
വാർഡ് മെംബർ ഷാജു പുളിക്കൽ, അഡ്വ.സി.എസ്. ഐശ്വര്യ, കെ.എം. ജോയ്, അബ്ബാസ് മംഗലംഡാം പ്രസംഗിച്ചു. കൺവീനർ കെ. കൃഷ്ണൻകുട്ടി സ്വാഗതവും സിദിഖ് നന്ദിയും പറഞ്ഞു.
Tags : Friendship NattuVishasham DistrictNews