x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ല്‍​പ്പാ​റ ചു​രം ദു​ര​ന്തം : അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും സ്‌​നേ​ഹ​ത്ത​ണ​ലി​ല്‍ മു​ഹ​മ്മ​ദ് ഷ​ഹ​ദ്


Published: July 10, 2026 05:58 AM IST | Updated: July 10, 2026 05:58 AM IST

വാ​ല്‍​പ്പാ​റ ചു​രം അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള മു​ഹ​മ്മ​ദ് ഷ​ഹ​ദ് സ്കൂളിലെത്തിയപ്പോൾ ചെ​റു​കു​ള​മ്പ കെ​എ​സ്‌​കെ​എം​യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ചേ​ര്‍​ന്ന്

കൊ​ള​ത്തൂ​ര്‍: വാ​ല്‍​പാ​റ ചു​രം അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള മു​ഹ​മ്മ​ദ് ഷ​ഹ​ദി​ന് ചെ​റു​കു​ള​മ്പ കെ​എ​സ്‌​കെ​എം​യു​പി സ്‌​കൂ​ളി​ല്‍ സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ്‌​നേ​ഹോ​ഷ്മ​ള സ്വീ​ക​ര​ണം. ത​ന്‍റെ സ​ഹ​പാ​ഠി​ക​ളെ കാ​ണ​ണ​മെ​ന്നും കു​റ​ച്ച് സ​മ​യം ക്ലാ​സി​ല്‍ ഇ​രി​ക്ക​ണ​മെ​ന്നു​മു​ള്ള ഷ​ഹ​ദി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി​യ​പ്പോ​ള്‍ ആ ​കു​ഞ്ഞു​മ​ന​സ് സ​ന്തോ​ഷ​ത്താ​ല്‍ നി​റ​ഞ്ഞു.

മു​ഹ​മ്മ​ദ് ഷ​ഹ​ദ് നി​ല​വി​ല്‍ ച​ട്ടി​പ്പ​റ​മ്പി​ലെ ഫി​സി​യോ​തെ​റാ​പ്പി ആ​ൻഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍ററി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സ്‌​കൂ​ളി​ലെ​ത്തി​യ ഷ​ഹ​ദി​നെ പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ അ​ബ്ദു​സ​മ​ദ് ക​ട​മ്പോ​ട്ട് ബൊ​ക്ക ന​ല്‍​കി സ്വീ​ക​രി​ച്ചു.

ഒ​രു​പാ​ട് നാ​ളു​ക​ള്‍​ക്ക് ശേ​ഷം കൂ​ട്ടു​കാ​ര​നെ ക​ണ്ട സ​ന്തോ​ഷ​ത്തി​ലാ​ണ് സ​ഹ​പാ​ഠി​ക​ളും. ഷ​ഹ​ദി​നെ കൊ​ണ്ടു വ​രാ​നും തി​രി​ച്ചു കൊ​ണ്ടു പോ​കാ​നും അ​ധ്യാ​പ​ക​രാ​യ സി.​പി.​ ഇ​സു​ദീ​ന്‍, എ.​ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, പി. ​നി​ഷാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up