x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ടി​​തെ​​റ്റി വാ​​സ​​വ​​ൻ; ഞെ​​ട്ടി​​ത്ത​​രി​​ച്ച് എ​​ൽ​​ഡി​​എ​​ഫ്


Published: May 5, 2026 05:58 AM IST | Updated: May 5, 2026 06:00 AM IST

ഏ​​റ്റു​​മാ​​നൂ​​ർ: ശ​​ക്തി​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽപോ​​ലു​​മു​​ണ്ടാ​​യ വോ​​ട്ട് ചോ​​ർ​​ച്ച സി​​പി​​എ​​മ്മി​​നെ​​യും എ​​ൽ​​ഡി​​എ​​ഫി​​നെ​​യും ഞെ​​ട്ടി​​ച്ചു. പി​​ണ​​റാ​​യി മ​​ന്ത്രി​​സ​​ഭ​​യി​​ലെ ശ​​ക്ത​​രി​​ൽ ഒ​​രാ​​ളാ​​യ വി.​​എ​​ൻ. വാ​​സ​​വ​​ന് അ​​ടി​​തെ​​റ്റി. മ​​ണ്ഡ​​ല​​ത്തി​​ൽ ന​​ട​​പ്പാ​​ക്കി​​യ വി​​ക​​സ​​നപ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ നേ​​രി​​ട്ട വാ​​സ​​വ​​ന്‍റെ ദ​​യ​​നീ​​യ പ​​രാ​​ജ​​യം അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി.

യു​​ഡി​​എ​​ഫി​​ന് മേ​​ൽ​​ക്കൈ​​യു​​ള്ള നീ​​ണ്ടൂ​​ർ, അ​​തി​​ര​​മ്പു​​ഴ, ഏ​​റ്റു​​മാ​​നൂ​​ർ, ആ​​ർ​​പ്പൂ​​ക്ക​​ര മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം പ​​ര​​മാ​​വ​​ധി കു​​റ​​യ്ക്കു​​ക​​യും എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ശ​​ക്തി​​കേ​​ന്ദ്ര​​ങ്ങ​​ളാ​​യ അ​​യ്മ​​നം, കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് പ​​ര​​മാ​​വ​​ധി വോ​​ട്ട് നേ​​ടു​​ക​​യും ചെ​​യ്യു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തി​​ലാ​​യി​​രു​​ന്നു എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ പ്ര​​ചാ​​ര​​ണം. എ​​ന്നാ​​ൽ, ഈ ​​പ​​ദ്ധ​​തി പാ​​ളി. നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ആ​​ക​​മാ​​നം എ​​ൽ​​ഡി​​എ​​ഫ് വി​​രു​​ദ്ധവി​​കാ​​രം ആ​​ളി​​ക്ക​​ത്തി. വോ​​ട്ടെ​​ണ്ണ​​ലി​​ന്‍റെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ​​പോ​​ലും മു​​ന്നി​​ലെ​​ത്താ​​ൻ വി.​​എ​​ൻ. വാ​​സ​​വ​​ന് സാ​​ധി​​ച്ചി​​ല്ല.

ശ​​ബ​​രി​​മ​​ല​​യി​​ലെ സ്വ​​ർ​​ണ​​ക്കൊ​​ള്ള ദേ​​വ​​സ്വം മ​​ന്ത്രി എ​​ന്ന നി​​ല​​യി​​ൽ വി.​​എ​​ൻ. വാ​​സ​​വ​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു എ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല. സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം ആ​​ഞ്ഞ​​ടി​​ച്ച ഭ​​ര​​ണ​​വി​​രു​​ദ്ധ, യു​​ഡി​​എ​​ഫ് അ​​നു​​കൂ​​ല വി​​കാ​​രം തോ​​ൽ​​വി​​യു​​ടെ ആ​​ഴം​​കൂ​​ട്ടി.

സി​​പി​​എം വോ​​ട്ടു​​ക​​ളി​​ൽ ചോ​​ർ​​ച്ച

ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി.​​എ​​ൻ. വാ​​സ​​വ​​നെ തു​​ണ​​ച്ച നി​​ഷ്പ​​ക്ഷ വോ​​ട്ടു​​ക​​ൾ ഇ​​ത്ത​​വ​​ണ ല​​ഭി​​ച്ചി​​ട്ടി​​ല്ല. പു​​റ​​മേ സി​​പി​​എ​​മ്മി​​ന്‍റെ വോ​​ട്ടു​​ക​​ൾ ചോ​​ർ​​ന്നി​​ട്ടു​​ണ്ടെ​​ന്ന സൂ​​ച​​ന​​യാ​​ണ് പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്നു​​ത​​ന്നെ ല​​ഭി​​ക്കു​​ന്ന​​ത്. സി​​പി​​എ​​മ്മി​​ന്‍റെ ശ​​ക്തികേ​​ന്ദ്ര​​ങ്ങ​​ളാ​​യ തി​​രു​​വാ​​ർ​​പ്പ്, അ​​യ്മ​​നം, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക്ക് ല​​ഭി​​ച്ച ലീ​​ഡ് ഈ ​​സൂ​​ച​​ന​​യെ സാ​​ധൂ​​ക​​രി​​ക്കു​​ന്ന​​താ​​ണ്.
മ​​ന്ത്രി​​യാ​​യശേ​​ഷം വി.​​എ​​ൻ. വാ​​സ​​വ​​ൻ പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്ന് അ​​ക​​ലം പാ​​ലി​​ച്ച​​താ​​യു​​ള്ള ആ​​ക്ഷേ​​പം പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കി​​ട​​യി​​ൽ ശ​​ക്ത​​മാ​​യി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​രാ​​ജ​​യം സി​​പി​​എ​​മ്മി​​നു​​ള്ളി​​ൽ ഗൗ​​ര​​വ​​ത​​ര​​മാ​​യ ച​​ർ​​ച്ച​​ക​​ൾ​​ക്കു വ​​ഴി​​തെ​​ളി​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്.

Tags : nattu vishesham Vasavan was defeated

Recent News

Corehub Up