x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പു​ളി​ക്ക​ൽപ​റ​ന്പി​ന്‍റെ വാ​ന​ന്പാ​ടി’ വാ​സു ഇ​നി ഓ​ർ​മ

വെബ് ഡെസ്ക്
Published: October 14, 2026 10:39 PM IST | Updated: October 14, 2026 10:39 PM IST

വി.​പി. വാ​സു​വി​ന് മ​ന്ത്രി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഹ​സ്ത​ദാ​നം ന​ൽ​കു​ന്നു.

മ​ങ്ക​ട: മു​സ്‌ലിം​ ലീ​ഗി​ന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മ​ങ്ക​ട പു​ളി​ക്ക​ൽ​പ​റ​ന്പ് വി​ല്ലു​ണ്ണി പ​റ​ന്പി​ൽ വാ​സു​ദേ​വ​ൻ (65) ഓ​ർ​മ​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ലും മു​മു​സ്‌ലിം​ ലീ​ഗ് സ​മ്മേ​ള​ന​മാ​യാ​ലും പി​ന്നെ പ​ച്ച കു​പ്പാ​യ​മ​ല്ലാ​തെ വാ​സു ധ​രി​ക്കാ​റി​ല്ല. ലീ​ഗ് വേ​ദി​ക​ളെ സ​ന്പു​ഷ്‌ട​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ൽ സ്വ​ന്തം കൈ​പ്പ​ടി​യി​ൽ എ​തി​ർ പാ​ർ​ട്ടി​യെ​യും സ്ഥാ​നാ​ർ​ഥി​യെ​യും ഹാ​സ്യ​രൂ​പേ​ണ പ​രി​ഹ​സി​ച്ചു പാ​ട്ടും ക​വി​ത​യും എ​ഴു​തി വീ​ടു​ക​ളി​ലും ലീ​ഗ് നേ​താ​ക്ക​ൾ​ക്കും പാ​ടി​ക്കൊ​ടു​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

പു​ളി​ക്ക​ൽപ​റ​ന്പി​ന്‍റെ വാ​ന​ന്പാ​ടി എ​ന്ന പേ​രി​ലാ​ണ് വാ​സു അ​റി​യ​പ്പെ​ട്ട​ത്. ഇ. ​അ​ഹ​മ്മ​ദ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി ഗാ​നം ര​ചി​ക്കു​ക​യും മ​ല​പ്പു​റ​ത്ത് ന​ട​ന്ന വി​ജ​യാ​ഹ്ലാ​ദ പ​രി​പാ​ടി​യി​ൽ വാ​സു ര​ചി​ച്ചു പാ​ടി​യ ഗാ​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
സ്കൂ​ൾ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളി​ലും മറ്റും വാ​സു പാ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നു. പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളും പാ​ർ​ട്ടി ഓ​ഫി​സു​ക​ളു​മാ​യി​രു​ന്നു വാ​സ​സ്ഥ​ലം. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​പി. രാ​മ​ച​ന്ദ്ര​ൻ വാ​സു​വി​ന്‍റെ സ​ഹോ​ദ​ര​നാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ വേ​ലു. സം​സ്കാ​രം ഇ​ന്ന്് 11ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ.

Tags : memory NattuVishesham DistrictNews

Recent News

Corehub Up