വാഴപ്പള്ളി പഞ്ചായത്ത് രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മാലിന്യ നിര്‍മാര്‍ജന പ
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ എംസിഎഫ് നാടിനു സമര്‍പ്പിച്ചു. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് മെംബര്‍ ബിനു മൂലയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സഷിന്‍ തലക്കുളം ബെയിലിംഗ് മെഷീനിന്റെയും പഞ്ചായത്തംഗം പി.എസ്. ഷാജഹാന് സോര്‍ട്ടിംഗ് ടേബിളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.
ജോബിന് എസ്. കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗം സണ്ണി ചങ്ങങ്കരി ഹരിതകര്‍മസേനാംഗങ്ങളെ ആദരിച്ചു. നിജോ ഐസക്, ജസ്റ്റിന് പാലത്തിങ്കല്‍, സുനില്‍കുമാര്‍, സുജിത്ത്കുമാര്‍, പുഷ്പവല്ലി വാസപ്പന്, ലാലിമ്മ ടോമി, പഞ്ചായത്ത് സെക്രട്ടറി എം.ജി. ബിനോയി, അസിസ്റ്റന്റ് സെക്രട്ടറി ഷൈജു ജേക്കബ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.