മറവൻതുരുത്ത് പഞ്ചായത്തിന്റെയും മറവൻതുരുത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടവട്ടം ഗവൺമെന്റ് എൽപിഎസിൽ ആരംഭിച്ച പച്ചക്കറികൃഷി മറവൻതുരുത്ത്
മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്തിന്റെയും മറവൻതുരുത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടവട്ടം ഗവൺമെന്റ് എൽപിഎസിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ് പച്ചക്കറി തൈ നട്ട് കൃഷി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.കെ.മല്ലിക, പിടിഎ പ്രസിഡന്റ് പി. കിരൺ, സ്കൂൾ ഹെഡ് മിസ്ട്രസ് ഇൻ ചാർജ് എം.വി. ലേഖ തുടങ്ങിയവർ പങ്കെടുത്തു.