x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ കെഇ കാ​ര്‍​മ​ല്‍ സ്‌​കൂ​ളി​ല്‍ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ്


Published: December 22, 2025 11:28 PM IST | Updated: December 22, 2025 11:28 PM IST

ചേ​ര്‍​ത്ത​ല കെഇ കാ​ര്‍​മ​ല്‍ സി​എം​ഐ സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ വി​ള​ഞ്ഞ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് മു​ഹ​മ്മ കൃ​ഷി ഓ​ഫീ​സ​ര്‍ പി.​എം. കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ഹ​മ്മ: പ​ഠ​ന​ത്തോ​ടൊ​പ്പം കാ​ര്‍​ഷി​ക രം​ഗ​ത്തും മു​ന്നേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ചേ​ര്‍​ത്ത​ല കെ​ഇ കാ​ര്‍​മ​ല്‍ സി​എം​ഐ സ്‌​കൂ​ള്‍. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ വി​ള​ഞ്ഞ പ​യ​ര്‍, വെ​ണ്ട, വ​ഴു​ത​ന, ചീ​ര, പ​ച്ച​മു​ള​ക് എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പ് മു​ഹ​മ്മ കൃ​ഷി ഓ​ഫീ​സ​ര്‍ പി.​എം. കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ല്‍ കാ​യ്ക്കു​ന്ന പ്ലാ​വ്, പേ​ര തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളും ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ടും ഈ ​കൃ​ഷി​യി​ട​ത്തി​ലെ ആ​ക​ര്‍​ഷ​ണീ​യ​ത​ക​ളാ​ണ്.

നൂ​ത​ന കാ​ര്‍​ഷി​ക രീ​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ജൈ​വ​കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ്‍ റ​വ. ഡോ. ​സാം​ജി വ​ട​ക്കേ​ടം സി​എം​ഐ, മാ​നേ​ജ​ര്‍ ഫാ. ​പോ​ള്‍ തു​ണ്ടുപ​റ​മ്പി​ല്‍ സി​എം​ഐ, ബ​ര്‍​സാ​ര്‍ സ​നു വ​ലി​യ​വീ​ട് സി​എം​ഐ, പിടി​എ സെ​ക്ര​ട്ട​റി റോ​ക്കി തോ​ട്ടു​ങ്ക​ല്‍, സ​ന്തോ​ഷ് ഷ​ണ്മു​ഖ​ന്‍, അ​ധ്യാ​പ​ക​രാ​യ തു​ഷാ​ര, ജ​യ, റി​നി, മി​ന്നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Vegetable harvest nattuvisesham local news

Recent News

Corehub Up